/indian-express-malayalam/media/media_files/QOm7KF2x8cZA9scEjJHO.jpeg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
താരത്തിളക്കവും കോടികളുടെ പണക്കിലുക്കവും കൊണ്ട് രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ ഹിറ്റ് ടെലിവിഷൻ ഷോ 'കോൻ ബനേഗ ക്രോർപതി 15' അതിന്റെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തു. പതിനഞ്ചാം സീസണിലെ അവസാന എപ്പിസോഡിന് ശേഷം അമിതാഭ് ബച്ചൻ ഏറെ വൈകാരികമായി നിറകണ്ണുകളോടെ യാത്ര പറഞ്ഞത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ബിഗ് ബി ഷോ എന്നെന്നേക്കുമായി അവസാനിച്ച് പോയതാണോയെന്നാണ് ആരാധകരുടെ ആശങ്ക. സോഷ്യൽ മീഡിയയിലും ഇപ്പോൾ ഇതേക്കുറിച്ചാണ് ചർച്ചകൾ സജീവമാകുന്നത്.
"ഈ വേദിയില്‍ നിന്നും അവസാനമായി പറയട്ടെ... ശുഭ്രരാത്രി, ശുഭ്രരാത്രി, ശുഭ്രരാത്രി" എന്നാണ് സീനിയർ ബച്ചൻ പറഞ്ഞത്. ഇത് സൂപ്പർതാരം ഷോയിൽ നിന്ന് വിടവാങ്ങുകയാണ് എന്ന പ്രതീതിയാണ് പ്രേക്ഷകരിൽ നിറച്ചിരിക്കുന്നത്. ഷോയുടെ അവസാനം കെബിസി ഷോയുടെ ഭാഗമായി അമിതാഭ് ബച്ചനുമായ നീണ്ട 23 വർഷത്തെ ബന്ധത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചതും, അദ്ദേഹവുമായുള്ള ബന്ധം ഒരിക്കലും പിരിയാനാകാത്തതുമാണ് എന്ന് അറിയിച്ചിരുന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയറിയിക്കുകയും ചെയ്തു.
അമിതാഭ് ബച്ചനുമായി ദീർഘനാളത്തെ അടുപ്പം വ്യക്തമാക്കുന്ന വീഡിയോ ഷോയിൽ തെളിഞ്ഞതോടെ, ബിഗ് ബിയുടെ മിഴികളും നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. "ഞങ്ങൾ ദൈവത്തെ കണ്ടിട്ടില്ല, പക്ഷേ ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയെയാണ് ഞങ്ങൾ കാണുന്നത് " എന്ന് പ്രേക്ഷകൻ പറയുന്നുണ്ടായിരുന്നു. ഇതിന് വൈകാരികമായ മറുപടി ബച്ചൻ ഷോയിൽ തന്നെ നൽകി. "നിങ്ങളുടെ കയ്യടികളാണ് എന്റെ ശ്വാസം, ഈ ജനം എന്റെ കൂട്ടുകാരാണ്. അവർ പറയുന്നതെല്ലാം ഞാൻ കേൾക്കാറുണ്ട്. അവരുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റാനും ശ്രമിക്കാറുണ്ട്," അദ്ദേഹം പറഞ്ഞു.
KBC Finale mein Amitji bayaan karte hain apne dil ki baat. Hasi, prem, aur yaadon se bhare iss anokhe safar ko yaad kiya jayega!
— sonytv (@SonyTV) December 29, 2023
Dekhiye #KaunBanegaCrorepati Grand Finale,
aaj raat 9 baje, sirf #SonyEntertainmentTelevision par.#KBC15#KaunBanegaCrorepati#KBCOnSonyTV… pic.twitter.com/slYNqDFuLJ
അമിതാഭ് ബച്ചൻ യാത്ര പറഞ്ഞത് ഈ സീസണിൽ നിന്ന് മാത്രമാണെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും ഇപ്പോഴും വിശ്വസിക്കുന്നത്. ഇത് അവസാനത്തെ സീസൺ ആയിരിക്കുമെന്ന സൂചനകൾ എപ്പിസോഡിൽ പലയിടത്തും കാണാമെങ്കിലും, ആരാകും കോടീശ്വരൻ എന്ന ഹിറ്റ് ഷോയുമായി പ്രിയപ്പെട്ട ബിഗ് ബി തിരിച്ചെത്തുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ആരോഗ്യം അനുവദിച്ചാൽ അദ്ദേഹം ഉറപ്പായും തിരിച്ചെത്തുമെന്ന് തന്നെയാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.
അതിഥിയായെത്തിയ നടി വിദ്യാ ബാലനും എപ്പിസോഡിന്റെ പ്രസക്ത ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സീസണിലെ അവസാന എപ്പിസോഡിലേക്ക് അമിതാഭ് ബച്ചൻ വിശിഷ്ടാതിഥികളായി കൊണ്ടുവന്നത് വിദ്യാ ബാലൻ, ഷീലാദേവി, ഷർമിള ടാഗോർ, സാറാ അലി ഖാൻ എന്നിവരെയായിരുന്നു. ഷോയിലെ എല്ലാ അതിഥികൾക്കും ബിഗ് ബിയുമായി പങ്കിടാൻ രസകരമായ ചില കഥകൾ ഉണ്ടായിരുന്നു. മെഗാസ്റ്റാർ തന്റെ ബാല്യത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് വിദ്യാ ബാലൻ പങ്കുവെച്ചപ്പോൾ, സാറാ അലി ഖാൻ കെബിസിയുടെ മുൻകാല ഓർമ്മകൾ ഓർത്തെടുത്തു. ഷർമിള ടാഗോർ തന്റെ വിളിപ്പേര് ജയാ ബച്ചൻ നിലനിർത്തിയെന്ന് അഭിപ്രായമാണ് പങ്കുവച്ചത്.
Read Here:
- നിറവയറുമായി സംഘട്ടനരംഗങ്ങൾ: ആലിയയുടെ പ്രഗ്നൻസി സമയത്തെ ഈ വീഡിയോ കണ്ടിട്ടുണ്ടോ?
- യുദ്ധം, വീര്യം, പ്രതികാരം; സലാർ ട്രെയിലർ
- ബോചേയുടെ കുന്നിൻ മുകളിലെ അത്ഭുതവീട്; വീഡിയോ
- 70 സെക്കന്റ്, 24 മണിക്കൂർ, 10 മില്യൺ; ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റി 'കാന്താര 2' ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.