scorecardresearch

ജനനം കൊണ്ട് അമേരിക്കക്കാരി, ഹൃദയം കൊണ്ട് മലയാളി; ആളെ മനസ്സിലായോ?

കേരളത്തോടുള്ള തന്റെ നൊസ്റ്റാൾജിയയും കുട്ടിക്കാല ഓർമകളും പങ്കിടുകയാണ് താരം

കേരളത്തോടുള്ള തന്റെ നൊസ്റ്റാൾജിയയും കുട്ടിക്കാല ഓർമകളും പങ്കിടുകയാണ് താരം

author-image
Television Desk
New Update
Aparna Mulberry | Aparna Mulberry Childhood photos

മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് അമേരിക്കന്‍ സ്വദേശി അപര്‍ണ മള്‍ബറി. ജനനം കൊണ്ട് അമേരിക്കക്കാരിയും ഹൃദയം കൊണ്ട് മലയാളിയുമാണ് താനെന്നാണ് അപർണ പറയുക. ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് മലയാളികൾ അപർണയെ കൂടുതൽ അടുത്തറിഞ്ഞത്.

Advertisment

ശിശുദിനത്തിൽ അപർണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

"ഞാൻ കേരളത്തിൽ വളർന്നു, വർഷങ്ങളോളം അമൃത വിദ്യാലയം സ്കൂളിൽ പോയി. മല്ലൂസ് വളർന്നു വരുമ്പോൾ ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും ഞാനും ചെയ്തിട്ടുണ്ട്.  ശുപാണ്ടി വായിക്കുക, ചായയുടെ കൂടെ മിൽക്ക് ബിക്കിസ് കഴിക്കുക, ഇഡ്ഡലിക്ക് ചമ്മന്തി ഉണ്ടാക്കുക, പബ്ലിക് ബസിൽ കയറുക, യൂണിഫോം ധരിക്കുക, കരിക്ക് കുടിക്കുക.... നന്നായി ജീവിച്ച കുട്ടിക്കാലമായിരുന്നു അത്, എനിക്കും എൻ്റെ മാതൃഭൂമിയായ കേരളത്തിനും ഇടയിൽ ആഴത്തിലുള്ള ബന്ധം ഉടലെടുത്ത നാളുകൾ. 

ഇന്നും ഞാൻ മിൽക്ക് ബിക്കിസ് കഴിക്കുമ്പോൾ, ആദ്യം അതിന്റെ നടുവിൽ നിന്നും ഐസിംഗ് എടുത്തു കഴിക്കുന്നു, ബാക്കിയുള്ള ബിസ്കറ്റ്  പ്ലെയിൻ ആയും. ശിശുദിനത്തിലെ എന്റെ മധുരമായ ബാല്യകാല ഓർമ്മകളിൽ ചിലത്," അപർണ കുറിക്കുന്നു. 

Advertisment

സമൂഹത്തിന്റെ സാമ്പ്രദായികമായ വഴികളിൽ നിന്നും മാറി നടക്കുന്ന, മനസ്സാഗ്രഹിക്കുന്ന ജീവിതം തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച പെൺകുട്ടി കൂടിയാണ് അപർണ. ബിഗ് ബോസ് ഷോയ്ക്കിടയിൽ അപർണ തന്റെ ജീവിതപങ്കാളി അമൃത ശ്രീയെ പരിചയപ്പെടുത്തുകയും തങ്ങൾ ലെസ്ബിയൻ കപ്പിൾസാണെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. വീട്ടിൽ ആരൊക്കെയുണ്ട് എന്ന മോഹൻലാലിന്റെ ചോദ്യത്തിന് "അച്ഛൻ, അമ്മ, പിന്നെ എന്റെ ഭാര്യ" എന്നാണ് അന്ന് അപർണ മറുപടി നൽകിയത്. നിയമപ്രകാരം വിവാഹിതരായവരാണ് അപർണയും അമൃത ശ്രീയും.

അമൃത ശ്രീയുമായുള്ള ബന്ധത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചുമൊക്കെ 'ഐ ആം വിത്ത് ധന്യ വർമ്മ' ഷോയ്ക്കിടയിലും അപർണ വെളിപ്പെടുത്തിയിരുന്നു. താനും അമൃതശ്രീയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് എട്ടുവർഷമായെന്നും തന്റെ ഏറ്റവും വലിയ ഫാനും ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന ആളുമാണ് അമൃത ശ്രീ എന്നാണ് അപർണ പറഞ്ഞത്. ഫ്രാൻസിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അമൃത ശ്രീ. കേരളത്തിലും ഫ്രാൻസിലുമായി തന്റെ ജീവിതവും കരിയറും ബാലൻസ് ചെയ്തു കൊണ്ടുപോവുകയാണ് അപർണ ഇപ്പോൾ.

Read More Television Stories Here

Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: