/indian-express-malayalam/media/media_files/MLuEskVogJi1xzkldgJc.jpg)
ഹലോ കുട്ടിച്ചാത്തൻ താരങ്ങൾ അന്നും ഇന്നും
സിനിമകളിലും സീരിയലുകളിലുമൊക്കെ ബാലതാരങ്ങളായി പ്രത്യക്ഷപ്പെട്ട കുട്ടികൾ വർഷങ്ങൾക്കിപ്പുറം എവിടെയാണ്? എന്തു ചെയ്യുന്നു എന്നൊക്കെ അറിയാൻ പ്രേക്ഷകർക്ക് കൗതുകമാണ്. പ്രേക്ഷകരിൽ അത്തരത്തിൽ കൗതുകമുണ്ടാക്കുന് ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ജനപ്രിയ ടെലിവിഷൻ ഷോയായിരുന്ന 'ഹലോ കുട്ടിച്ചാത്തൻ' എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മൂന്നുകുട്ടിത്താരങ്ങൾ. വർഷങ്ങൾക്കിപ്പുറം അവരൊത്തു ചേർന്നപ്പോൾ പകർത്തിയ ചിത്രമാണ് വൈറലാവുന്നത്. കുട്ടിച്ചാത്തനിൽ വിവിയായെത്തിയ ഷെയ്ൻ നിഗം, കുട്ടിച്ചാത്തനായി എത്തിയ നവനീത് മാധവ് എന്നിവർക്കൊപ്പം പരമ്പരയിൽ ടോണിയായി എത്തിയ നടനുമുണ്ട് ചിത്രത്തിൽ.
മലയാളം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട ഷോകളിലൊന്നാണ് 'ഹലോ കുട്ടിച്ചാത്തൻ'. 12 വർഷങ്ങൾക്ക് മുമ്പാണ് ഏഷ്യാനെറ്റിൽ ഹലോ കുട്ടിച്ചാത്തൻ സീരിയൽ സംപ്രേക്ഷണം ചെയ്തത്. കുട്ടിച്ചാത്തനിലെ കുട്ടി താരങ്ങളെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി. ഡാൻസർ നവനീത് മാധവ് പ്രധാന കഥാപാത്രമായ കുട്ടപ്പായിയെ അവതരിപ്പിച്ചപ്പോൾ വിവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷെയ്ൻ നിഗമായിരുന്നു. അഭിരാമി സുരേഷ്, നർത്തകിയും നടിയുമായ ശ്രദ്ധ ഗോകുൽ, അഭയ് തമ്പി എന്നിവരായിരുന്നു മറ്റു താരങ്ങൾ. കുട്ടപ്പായി എന്ന കുട്ടിച്ചാത്തന്റെയും നാല് സുഹൃത്തുക്കളുടെയും കഥയാണ് 'ഹലോ കുട്ടിച്ചാത്തൻ' പറഞ്ഞത്.
Check out More Television Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.