scorecardresearch

മുടിയനെ ഇനി അളിയൻസിൽ കാണാം; സ്വാഗതം ചെയ്ത് അണിയറപ്രവർത്തകർ

ഉപ്പും മുളകിൽ നിന്നും അപ്രത്യക്ഷനായ മുടിയനെ ഇനി അളിയൻസിൽ കാണാമെന്ന പ്രതീക്ഷയിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഏതാനും മാസങ്ങൾക്കു മുൻപാണ് അണിയറപ്രവർത്തകരുമായുള്ള പ്രശ്നത്തെ തുടർന്ന് ഋഷി ഉപ്പും മുളക് വിട്ടു പോയത്

ഉപ്പും മുളകിൽ നിന്നും അപ്രത്യക്ഷനായ മുടിയനെ ഇനി അളിയൻസിൽ കാണാമെന്ന പ്രതീക്ഷയിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഏതാനും മാസങ്ങൾക്കു മുൻപാണ് അണിയറപ്രവർത്തകരുമായുള്ള പ്രശ്നത്തെ തുടർന്ന് ഋഷി ഉപ്പും മുളക് വിട്ടു പോയത്

author-image
Television Desk
New Update
Aliyans, Rishi Kumar, Riyas Narmakala, Uppum Mulakum

അളിയൻസ് കുടുംബത്തിലേക്ക് ഒരു ചുള്ളൻ കൂടി കടന്നു വരുന്നു | Photo: Riyas Narmakala/ Facebook

ജനമനസ്സുകളെ കീഴടക്കിയ പരമ്പരകളിലൊന്നാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. പരമ്പരയിൽ മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ യുവനടനാണ് ഋഷി കുമാർ. എന്നാൽ ഏതാനും മാസങ്ങൾക്കു മുൻപ് അണിയറ പ്രവർത്തകരുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് ഋഷി പരമ്പര വിട്ടു പോയിരുന്നു.

Advertisment

ഉപ്പും മുളകിനോട് വിട പറഞ്ഞ ഋഷി ഇപ്പോൾ അളിയൻസ് പരമ്പരയിൽ അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അളിയൻസ് പരമ്പരയിലെ താരങ്ങൾക്കൊപ്പമുള്ള ഋഷിയുടെ ചിത്രവും ശ്രദ്ധ നേടുകയാണ്.

"അളിയൻസ് കുടുംബത്തിലേക്ക് ഒരു ചുള്ളൻ കൂടി കടന്നു വരുന്നു," എന്ന തലക്കെട്ടോടെയാണ് അളിയൻസ് താരം റിയാസ് നർമകല ഋഷിയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. മുത്തുവിന്റെ ബോയ്‌ഫ്രണ്ട് ആയാണോ എൻട്രി എന്നാണ് ആരാധകർ ചോദിക്കുന്നത്. 

Rishi Kumar, Mudiyan, Aliyans Serial, Uppum Mulakum

ലോക്ക്ഡൗൺകാലത്ത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുകയും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത സീരിയലുകളിൽ ഒന്നാണ് കൗമുദി ടിവിയിൽ സംപ്രേക്ഷണ ചെയ്തുവരുന്ന 'അളിയൻസ്'

Advertisment

സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്  അനീഷ് രവി, റിയാസ് നർമകല,  മഞ്ജു പത്രോസ്  എന്നിവരാണ്. രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന പരമ്പരയാണിത്. 

Television Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: