/indian-express-malayalam/media/media_files/usTLOjTrhC44eQNJBBxm.jpg)
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അനുമോൾ. നിരവധി സീരിയലുകളിൽ​ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, 'സ്റ്റാർ മാജിക്' എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.
എന്നാൽ, ഫ്ളവേഴ്സ് ചാനൽ പുറത്തുവിട്ട പുതിയ പ്രമോ വീഡിയോ ആണ് ആരാധകരെ കുഴക്കുന്നത്. പൊട്ടികരഞ്ഞ് സ്റ്റാർ മാജിക് വേദി വിട്ടിറങ്ങുന്ന അനുമോളെ ആണ് വീഡിയോയിൽ കാണാനാവുക. അവതാരകയായ ലക്ഷ്മിയും കരച്ചിലോടെയാണ് അനുമോളെ യാത്രയാക്കുന്നത്.
പ്രോഗ്രാം പ്രൊഡ്യൂസറായ അനൂപ് പറഞ്ഞാൽ താൻ പൊയ്ക്കോളാം എന്നു അനുമോൾ പറയുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ലക്ഷ്മി പറഞ്ഞതു തന്നെ, അനു ഷോ വിട്ടുപോവണം എന്ന് ആവർത്തിക്കുകയാണ് പ്രോഗ്രാം പ്രൊഡ്യൂസറായ അനൂപ്.
ഷോയ്ക്കിടയിലെ പ്രാങ്കാണോ അതോ മറ്റെന്തെങ്കിലും പ്രശ്നം കൊണ്ടാണോ എന്നൊന്നും പ്രമോയിൽ നിന്നും വ്യക്തമല്ല. എന്തായാലും എന്താണ് സ്റ്റാർ മാജികിൽ സംഭവിച്ചത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും.
മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു.
Read More Entertainmet Stories Here
- 30 സെക്കന്റിനു വേണ്ടി 3 മണിക്കൂറിന്റെ എഫേർട്ട്: ഗാനരംഗം അതുപോലെ റീക്രിയേറ്റ് ചെയ്ത് അമല ഷാജി
- ജൂനിയർ അജിത്തിനിഷ്ടം ഫുട്ബോൾ: ടൂർണമെന്റിൽ സ്വർണ മെഡൽ നേടി ആദ്വിക്ക്
- New OTT Release: ഡിസംബറിൽ ഒടിടിയിലെത്തിയ പുതിയ ചിത്രങ്ങൾ
- പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അതു നീയാണ്: നയൻസിനോട് വിക്കി
- ആദ്വിക്കിന്റെ സ്പോർട്സ് ഇവന്റ് ക്യാമറയിൽ പകർത്തി ശാലിനി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.