scorecardresearch

ബ്രെയിൻ ട്യൂമറുമായി മല്ലിടുന്നതിനിടെ ആശ്വാസമായി 50 ലക്ഷം സമ്മാനത്തുക

ബ്രെയിൻ ട്യൂമറുമായി മല്ലിടുന്ന നരേഷി മീണയ്ക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അമിതാഭ് ബച്ചൻ

ബ്രെയിൻ ട്യൂമറുമായി മല്ലിടുന്ന നരേഷി മീണയ്ക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അമിതാഭ് ബച്ചൻ

author-image
Television Desk
New Update
KBC 16 contestant battling brain tumour wins Rs 50 lakh Amitabh Bachchan

കോൻ ബനേഗ ക്രോർപതി സീസൺ 16ലെ ഏറ്റവും പുതിയ എപ്പിസോഡിൽ 50 ലക്ഷം സമ്മാനത്തുകയായി നേടിയാണ് നരേഷി മീണ എന്ന  27കാരി വേദി വിട്ടത്. എന്നാൽ, ഷോയിലെ നരേഷിയുടെ പ്രകടനം മാത്രമല്ല കാഴ്ചക്കാരെ ആകർഷിച്ചത്. അതിജീവനത്തിനായുള്ള നരേഷിയുടെ പോരാട്ടവും ശ്രദ്ധ നേടുകയായിരുന്നു.   രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശിയായ മീന, ബ്രെയിൻ ട്യൂമറുമായി മല്ലിടുകയാണ്. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമൊക്കെ ഏറെ പണം ആവശ്യമാണ്, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് കോൻ ബനേഗ ക്രോർപതിയിൽ നിന്നും 50 ലക്ഷം രൂപ നേടാൻ നരേഷിയ്ക്കു സാധിച്ചത്. 

Advertisment

സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ നരേഷി മീണ വിജയിച്ചിരുന്നു, എന്നാൽ ആ സ്ഥാനത്തേക്ക് യോഗ്യത നേടിയതിന് തൊട്ടുപിന്നാലെയാണ് ബ്രെയിൻ ട്യൂമർ ബാധിതയാണെന്ന് കണ്ടെത്തിയത്. 2018ലാണ് രോഗം നിർണയിച്ചത്.  അന്നുമുതൽ, ശസ്ത്രക്രിയയും മറ്റുമായി കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയാണ് നരേഷി. കോൻ ബനേഗ ക്രോർപതിയുടെ 50 ലക്ഷം രൂപ സമ്മാനം നേടുന്നതിന് മുമ്പുതന്നെ, ഷോയുടെ അവതാരകൻ അമിതാഭ് ബച്ചനിൽ നിന്ന് നരേഷിയ്ക്ക് സാമ്പത്തിക വാഗ്ദാനം ലഭിച്ചിരുന്നു,. ട്യൂമർ  നീക്കം ചെയ്യാനുള്ള പ്രോട്ടോൺ തെറാപ്പിക്ക് പണം നൽകാമെന്നാണ് അമിതാഭ് ബച്ചൻ വാഗ്ദാനം ചെയ്തത്. 

രോഗനിർണയം മൂലം സബ് ഇൻസ്‌പെക്ടർ തസ്തികയിൽ തുടരാൻ കഴിയാതെ വന്നപ്പോൾ, സ്ത്രീശാക്തീകരണ വകുപ്പിൽ സൂപ്പർവൈസറായി ജോലി ചെയ്യാൻ ആരംഭിക്കുകയായിരുന്നു നരേഷി.  ഷോയിൽ അമിതാഭ് ബച്ചൻ തനിക്ക് ആശ്വാസം പകർന്നെന്നും ചികിത്സ ലഭിക്കുന്നതിന് താൻ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്നും നരേഷി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ബിഗ് ബി സാർ എന്നെ വളരെ കംഫർട്ടബിളാക്കി. ഷോയിൽ ഞാൻ എന്ത് ചെയ്താലും എൻ്റെ ചികിത്സയിൽ അദ്ദേഹം എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ”

ഷോയ്ക്ക് ശേഷം, അമിതാഭിൻ്റെ ടീം നരേഷിയുമായി ബന്ധപ്പെടുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ ആഗ്രഹിക്കുന്ന ഡോക്ടറെയും ആശുപത്രിയെയും തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും എല്ലാ ചെലവുകളും താൻ വഹിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. 

Advertisment

Read More

Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: