scorecardresearch

തകർപ്പൻ മേക്കോവറുമായി ജിന്റോ; പ്രോത്സാഹിപ്പിച്ച് സഹമത്സരാർത്ഥികൾ: Bigg Boss Malayalam 6

Bigg Boss Malayalam 6: ഇന്ന് വൈകീട്ട് നടന്ന മേക്കോവർ പരിപാടിയിൽ ജിന്റോ നടത്തിയ പ്രകടനം എല്ലാവരേയും ത്രില്ലടിപ്പിച്ചു. ശരീര സൗന്ദര്യം വെളിവാക്കുന്ന പ്രകടനമായിരുന്നു ജിന്റോ നടത്തിയത്.

Bigg Boss Malayalam 6: ഇന്ന് വൈകീട്ട് നടന്ന മേക്കോവർ പരിപാടിയിൽ ജിന്റോ നടത്തിയ പ്രകടനം എല്ലാവരേയും ത്രില്ലടിപ്പിച്ചു. ശരീര സൗന്ദര്യം വെളിവാക്കുന്ന പ്രകടനമായിരുന്നു ജിന്റോ നടത്തിയത്.

author-image
Television Desk
New Update
Jinto body show | bigg boss malayalam 6

ജിന്റോയുടെ ലുക്കിനെ ഗന്ധർവനോടാണ് ആദ്യം ജാസ്മിൻ ഉപമിച്ചത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

കഴിഞ്ഞ വാരത്തിൽ മോഹൻലാൽ നടത്തിയ അതിരൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ കൂടുതൽ കലാപരിപാടികൾ ഉൾപ്പെടുത്തി റിയാലിറ്റി ഷോയെ സജീവമാക്കി മത്സരാർത്ഥികൾ. ഇന്ന് വൈകീട്ട് നടന്ന മേക്കോവർ പരിപാടിയിൽ ജിന്റോ നടത്തിയ പ്രകടനം എല്ലാവരേയും ത്രില്ലടിപ്പിച്ചു. ശരീര സൗന്ദര്യം വെളിവാക്കുന്ന പ്രകടനമായിരുന്നു ജിന്റോ നടത്തിയത്.

Advertisment

ജാൻമണി ദാസാണ് ജിന്റോയുടെ മേക്കോവറിന് സഹായിച്ചത്. മേക്കപ്പിനിടെ ക്യാപ്ടനായ ജാസ്മിനും ജാൻമണിക്കൊപ്പം ഉണ്ടായിരുന്നു. കളിയാക്കി കൊണ്ട് ജിന്റോയുടെ ലുക്കിനെ ഗന്ധർവനോടാണ് ആദ്യം ജാസ്മിൻ ഉപമിച്ചത്.

അതേസമയം, കയ്യടികളോടെയാണ് ജിന്റോയുടെ പ്രകടനം മത്സരാർത്ഥികളെല്ലാം ആസ്വദിച്ചത്. പ്രൊഫഷണൽ ബോഡി ബിൽഡറും ജിംനേഷ്യം ഉടമയുമായ ജിന്റോ ഈ ടാസ്ക്കിൽ കസറി. ആസ്വദിച്ചാണ് അദ്ദേഹം ഈ ടാസ്ക് പൂർത്തിയാക്കിയത്. സഹ മത്സരാർത്ഥികളുടെയെല്ലാം പ്രോത്സാഹനവും അദ്ദേഹത്തിന് ലഭിച്ചു.

ടാസ്ക്കിന് ശേഷം ജിന്റോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ജാൻമണിയും അർജുനും ആദ്യമെത്തി. പിന്നീട് എല്ലാവരും ഒന്നിച്ചാണ് ഗ്രൂപ്പ് ഫോട്ടോ എടുക്കാമോ എന്ന് ജിന്റോ ബിഗ് ബോസിനോട് ചോദിക്കുകയും ചെയ്തു. എല്ലാവരും ജിന്റോയ്ക്കൊപ്പം പോസ് ചെയ്യുകയും ചെയ്തു.

Advertisment

പ്രകടനത്തിന് ശേഷം ജിന്റോയെ അഭിനന്ദിക്കാൻ എല്ലാവരും മത്സരിക്കുകയായിരുന്നു. ബോഡി ബിൽഡർമാരുടെ അഭിമാനമാണ് ജിന്റോയെന്ന് കിച്ചൺ ടീമിന്റെ ഭാഗമായ അഭിഷേക് അഭിനന്ദിക്കുന്നതും കാണാമായിരുന്നു.

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: