/indian-express-malayalam/media/media_files/2025/10/04/jayasurya-rishab-shetty-1-2025-10-04-15-51-57.jpg)
തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1. കഴിഞ്ഞ ദിവസം നടൻ ജയസൂര്യയുടെ വീട്ടിലും ഋഷഭ് ഷെട്ടി എത്തിയിരുന്നു. കാന്താരയുടെ വിജയം സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയ്ക്ക് ഒപ്പം കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ജയസൂര്യ പങ്കിടുകയും ചെയ്തിരുന്നു.
Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ
'അഭിനന്ദനങ്ങള്‍ സഹോദരാ' എന്ന അടിക്കുറിപ്പോടെയായിരുന്നു ജയസൂര്യ ഋഷഭിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടത്. ജയസൂര്യയുടെ ഭാര്യ സരിതയും മകൾ വേദയുമൊക്കെ ചിത്രങ്ങളിലുണ്ട്.
Also Read: ആ പ്രണയം ഒടുവിൽ പരസ്യം; വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാവുന്നു
ജയസൂര്യയും ഋഷഭ് ഷെട്ടിയും തമ്മിലുള്ള രൂപസാദൃശ്യം ചൂണ്ടി കാണിക്കുകയാണ് ആരാധകർ. രണ്ടുപേരും ലുക്കിൽ സഹോദരൻമാരെ പോലെയുണ്ട് എന്നാണ് നല്ലൊരു വിഭാഗം ആരാധകരും അഭിപ്രായപ്പെടുന്നത്.
Also Read: യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ജപ്പാനിൽ ചുറ്റികറങ്ങി ചാക്കോച്ചനും മഞ്ജു വാര്യരും, ചിത്രങ്ങൾ
കുറച്ചുകാലമായി ഋഷഭുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട് ജയസൂര്യ. ഇരുവരും മുൻപും പല വേദികളിലും ഒന്നിച്ചെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഇരുവരും മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'കാന്താര'യുടെ ഷൂട്ടിംഗ് സമയത്ത് ജയസൂര്യ സെറ്റില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Bossmalayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.