/indian-express-malayalam/media/media_files/2025/10/04/rashmika-mandanna-vijay-deverakonda-engagement-2025-10-04-15-35-00.jpg)
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയ താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചൊരു ജീവിതം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയുടെ ഹൈദരാബാദിലെ വീട്ടിൽ വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. താരത്തോട് അടുത്ത വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത, തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നു ഇത്.
Also Read: October OTT Release: ഒക്ടോബറിൽ ഒടിടിയിലെത്തുന്ന പ്രധാന സിനിമകളും സീരീസുകളും
2018-ൽ റിലീസായ സൂപ്പർ ഹിറ്റ് ചിത്രം 'ഗീത ഗോവിന്ദം' ആണ് ഇവരുടെ പ്രണയ ഗോസിപ്പുകൾക്ക് തിരികൊളുത്തിയത്. ചിത്രത്തിലെ വിജയ്-രശ്മിക ഓൺ-സ്‌ക്രീൻ കെമിസ്ട്രി ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും, അവരെ പ്രിയപ്പെട്ട താരജോഡിയാക്കി മാറ്റുകയും ചെയ്തു. ഇതേത്തുടർന്ന് 2019-ൽ 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചെത്തി.
Also Read: അന്ന് ജോബ് ആയിരുന്നു കോളേജിലെ ഹീറോ; കൂട്ടുകാരനെ കുറിച്ച് പൃഥ്വിരാജ്
'ഗീത ഗോവിന്ദം' പുറത്തിറങ്ങുന്ന സമയത്ത് രശ്മിക നടൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും, ചിത്രം റിലീസായി ഒരു മാസത്തിന് ശേഷം ആ ബന്ധം പിരിയുകയായിരുന്നു. 2017 ജൂലൈയിൽ ആയിരുന്നു രശ്മികയുടെയും രക്ഷിതിന്റെയും വിവാഹ നിശ്ചയം നടന്നത്.
Also Read: കൊട്ടും കുരവയുമില്ല; ശ്രദ്ധേയമായി ഗായിക ആര്യ ദയാലിൻ്റെ വിവാഹം
രശ്മികയോ വിജയോ ഒരിക്കലും തങ്ങളുടെ ബന്ധം പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും, പുതുവർഷാഘോഷത്തിലും വെക്കേഷനിലുമെല്ലാം ഇരുവരും ഒരേ സ്ഥലങ്ങളിൽ അവധിക്കാലം ആഘോഷിക്കുന്നത് ആരാധകർ ശ്രദ്ധിച്ചിരുന്നു. ഇരുവരുടെയും ചിത്രങ്ങളിലെ ലൊക്കേഷനുകളുടെ സമാനത അവർ ഒരുമിച്ചാണെന്ന വിശ്വാസത്തിലേക്ക് പലരെയും നയിച്ചു.
വർഷങ്ങളോളം തങ്ങളുടെ സ്വകാര്യ ജീവിതം രഹസ്യമായി വെച്ചതിന് ശേഷം, രശ്മികയും വിജയും തങ്ങൾ സിംഗിളല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അപ്പോഴും പങ്കാളിയാരെന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയില്ല.
'ദി ഹോളിവുഡ് റിപ്പോർട്ടർ' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ "എനിക്ക് 35 വയസ്സായി, ഞാൻ സിംഗിളല്ല," എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു. അതേസമയം, 'പുഷ്പ 2' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് രശ്മിക മന്ദാന തന്റെ ബന്ധം പരോക്ഷമായി സ്ഥിരീകരിച്ചു. തന്റെ പങ്കാളി സിനിമാ മേഖലയിൽ നിന്നുള്ള ആളാണോ എന്ന അവതാരകന്റെ ചോദ്യത്തിന്, "ഇതെല്ലാം എല്ലാവർക്കും നേരത്തെ തന്നെ അറിയാവുന്ന കാര്യങ്ങളല്ലേ" എന്നായിരുന്നു രശ്മികയുടെ മറുപടി.
ഇതിനു പിന്നാലെ ന്യൂയോർക്കിലെ ഇന്ത്യ ഡേ പരേഡ് ഉൾപ്പെടെയുള്ള നിരവധി പൊതുപരിപാടികളിൽ ഇരുവരെയും ഒരുമിച്ച് കാണുകയും ചെയ്തിരുന്നു.
വിവാഹം ഫെബ്രുവരിയിൽ
പുതിയ റിപ്പോർട്ടുകൾ പ്രകാരം, പ്രണയജോഡികൾ ഒരു ഡെസ്റ്റിനേഷൻ വെഡിംഗ് ആണ് പ്ലാൻ ചെയ്യുന്നത്. അടുത്ത ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിലെ പ്രൊജക്റ്റുകൾ
രശ്മിക മന്ദാന ഇപ്പോൾ ആയുഷ്മാൻ ഖുറാന നായകനാകുന്ന 'തമ്മ' എന്ന ചിത്രത്തിന്റെ റിലീസിനായുള്ള ഒരുക്കത്തിലാണ്. അതേസമയം, വിജയ് ദേവരകൊണ്ട അവസാനമായി അഭിനയിച്ച 'കിംഗ്ഡം' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു.
Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.