/indian-express-malayalam/media/media_files/eEhkFE0vB9EaR0Iexi5Y.jpg)
ഏറ്റവും പുതിയ ചിത്രം ഓസ്ലറിന്റെ വിജയാഘോഷത്തിലാണ് നടൻ ജയറാം. ഒരിടവേളയ്ക്കു ശേഷം ജയറാമിന്റെ മലയാളസിനിമയിലേക്കുള്ള ഗംഭീര തിരിച്ചുവരവാണ് ഓസ്ലർ. സ്റ്റാർ സിംഗർ സീസൺ ഒമ്പതിലെ മത്സരാർത്ഥികൾക്കൊപ്പം ജയറാം ഓസ്ലർ വിജയം ആഘോഷിച്ചിരുന്നു.
ആഘോഷപരിപാടിയിൽ, ജയറാമും പിഷാരടിയും ചേർന്ന് നടത്തിയ മിമിക്രി അവതരണമാണ് ഇപ്പോൾ വൈറലാവുന്നത്. ഓസ്ലറിൽ മധു സാറും പ്രേം നസീർ സാറുമായിരുന്നു അഭിനയിച്ചിരുന്നെങ്കിൽ എങ്ങനെയെന്നു നോക്കാം എന്ന മുഖവുരയോടെയാണ് ജയറാമും പിഷാരടിയും വേദിയെ അമ്പരപ്പിച്ച് പ്രകടനം കാഴ്ച വച്ചത്. ഇരുവരുടെയും പ്രകടനം കണ്ട് അമ്പരന്നു നിൽക്കുന്ന ചിത്രയേയും വീഡിയോയിൽ കാണാം.
ജയറാം മുഖ്യാതിഥിയായി എത്തിയ സ്റ്റേജ് ഷോയിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഡോ. റോയ് സി ജെ , നടനും സംവിധായകനുമായ രമേഷ് പിഷാരടി, സംവിധായകൻ മിഥുൻ ഇമ്മാനുവൽ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ എന്നിവർക്കൊപ്പം സ്റ്റാർ സിംഗർ ജഡ്ജസായ കെ സ് ചിത്ര , വിധു പ്രതാപ് , സിതാര എന്നിവരും പങ്കെടുത്തു. ഹാസ്യതാരങ്ങളായ നോബിയും അശ്വതിയും അവതരിപ്പിക്കുന്ന സ്കിറ്റുകളും മാളവിക, അന്ന പ്രസാദ്, രഞ്ജിനി കുഞ്ഞ്, തുടങ്ങിയകലാകാരന്മാരുടെ നൃത്ത പ്രകടനങ്ങളും അരങ്ങേറി.
Read More Television Stories Here
- സൗഭാഗ്യയ്ക്കും അർജുനും കുഞ്ഞുണ്ണിയും ചക്കപ്പഴം ഫാമിലിയും ചേർന്നൊരുക്കിയ സർപ്രൈസ്
- ബഡായി ബംഗ്ലാവിലെ അമ്മായിയല്ല, ഇനി പ്രൊഡക്ഷൻ കമ്പനിയുടമ; പുതിയ സംരംഭവുമായി പ്രസീത മേനോൻ
- കാർ ഇടിച്ചിട്ട്, ഉരുണ്ടുവീണ്, കെട്ടി വലിച്ച്, ചോരയിൽ കുളിച്ച്...; ഷൂട്ടിംഗ് അത്ര എളുപ്പമല്ലാട്ടോ
- എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ?; നിതാരയെ താലോലിച്ച് നില, ചിത്രങ്ങൾ
- നിലു ബേബി പാടി ഹിറ്റാക്കിയ 'അടുത്താതു അംബുജ'ത്തിന്റെ ഒർജിനൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.