scorecardresearch

കുട്ടികളെ പോലെ ഗുസ്തി പിടിച്ച് ജിപിയും ഗോപികയും; ടോമും ജെറിയും കല്യാണം കഴിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് ആരാധകർ

ജിപിയുടെയും ഗോപികയുടെയും ഒരു ഫൺ വീഡിയോ ആണ് ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്

ജിപിയുടെയും ഗോപികയുടെയും ഒരു ഫൺ വീഡിയോ ആണ് ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്

author-image
Television Desk
New Update
Gopika Anil GP funny video

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ ഗോവിന്ദ് പദ്മസുര്യയും നടി ഗോപിക അനിലും. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു ഇരുവരും വിവാഹിതരാവുന്നു എന്ന വാർത്ത. 

Advertisment

യാത്രകളും കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഗെറ്റ് റ്റുഗദറുകളുമായി ജീവിതം ആഘോഷമാക്കുന്ന ജിപിയെയും ഗോപികയേയുമാണ് ഇപ്പോൾ ആരാധകർക്ക് കാണാനാവുക. ഇരുവരുടെയും ഒരു രസകരമായ വീഡിയോ ആണ് ഫാൻ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

കുട്ടികളെ പോലെ തമ്മിൽ അടികൂടുന്ന ജിപിയേയും ഗോപികയേയുമാണ് വീഡിയോയിൽ കാണാനാവുക. "പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി" എന്നു തുടങ്ങുന്ന ഗാനവും പശ്ചാത്തലത്തിലുണ്ട്. ടോമും ജെറിയും വിവാഹം കഴിച്ചാൽ ഇങ്ങനെയിരിക്കുമെന്നാണ് ആരാധകരുടെ കമന്റ്. 

Advertisment

എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജിപി ഏറെ ശ്രദ്ധേയനാണ്.

ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി തിളങ്ങിയ ഗോപികയുടെ രണ്ടാം വരവ് മിനിസ്ക്രീനിലൂടെയായിരുന്നു. കബനി എന്ന സീരിയലിൽ ആയിരുന്നു തുടക്കം. പിന്നീടാണ് സാന്ത്വനത്തിലേക്ക് എത്തിയത്. ആയുർവേദ ഡോക്ടറാണ് ഗോപിക. കോഴിക്കോടാണ് സ്വദേശം.

Read More Entertainment Stories Here

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: