scorecardresearch

14 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, വേദനകൾ താണ്ടി അവൾ ജീവിതത്തിലേക്ക് തിരികെ വരികയാണ്: ദീപികയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി ഷോയിബ്

Dipika Kakar Health Updates: സ്റ്റേജ് 2 ലിവർ കാൻസറുമായുള്ള പോരാട്ടത്തിലാണ് ദീപിക. കഴിഞ്ഞ ദിവസം, 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക്  ദീപിക കക്കർ വിധേയയായിരുന്നു

Dipika Kakar Health Updates: സ്റ്റേജ് 2 ലിവർ കാൻസറുമായുള്ള പോരാട്ടത്തിലാണ് ദീപിക. കഴിഞ്ഞ ദിവസം, 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക്  ദീപിക കക്കർ വിധേയയായിരുന്നു

author-image
Entertainment Desk
New Update
Dipika Kakar

Dipika Kakar

Dipika Kakar Health Updates: ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് നടി ദീപിക കക്കർ.  സ്റ്റേജ് 2 ലിവർ കാൻസറുമായുള്ള പോരാട്ടത്തിലാണ് ദീപിക. കഴിഞ്ഞ ദിവസം, 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക്  നടി വിധേയയായിരുന്നു. 

Advertisment

ദീപികയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പുതിയ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭർത്താവും നടനുമായ ഷോയിബ് ഇബ്രാഹിം. നിലവിൽ ദീപിക ഐ.സി.യുവിലാണെന്നും വേദനയിലൂടെ കടന്നുപോവുകയാണെന്നുമാണ് ഷോയിബ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ദീപികയ്ക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും ഷോയിബ് നന്ദി പറയുന്നുമുണ്ട് പോസ്റ്റിൽ. 

Also Read: വളർന്നത് ക്യാമറക്ക് മുന്നിലല്ലേ, എങ്ങനെ അമ്പരപ്പിക്കാതിരിക്കും; നാളത്തെ മഹാനടിയെന്ന് ആരാധകർ, കയ്യടി നേടി പാറുക്കുട്ടി

കരളിൽ ട്യൂമർ ഉണ്ടെന്ന് ദീപിക വെളിപ്പെടുത്തി, ദിവസങ്ങൾക്കുള്ളിലാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയാര്രിയത്. 14 മണിക്കൂർ ഓപ്പറേഷൻ തിയേറ്ററിൽ കിടന്ന ശസ്ത്രക്രിയ "നന്നായി നടന്നു" എന്നും ദീപിക സുഖം പ്രാപിച്ചുവരികയാണ് എന്നും ഷോയിബ് അറിയിക്കുന്നു. നടിയുടെ കരളിൽ "ടെന്നീസ് ബോൾ വലുപ്പത്തിലുള്ള ട്യൂമർ" കണ്ടെത്തിയിരുന്നു. ലിവർ കാൻസർ രണ്ടാം ഘട്ടത്തിൽ എത്തിയിരിക്കുകയാണ് എന്നാണ് ഡോക്ടർമാരുടെ നിർണയം. 

Advertisment

Also Read: വേദനകളിൽ കൂട്ടിരുന്നു, കാൻസർ പോരാട്ടത്തിൽ പങ്കാളിയായി; ഒടുവിൽ ഹിനയുടെ കൈപിടിച്ചു റോക്കി

കാൻസർ സ്ഥിരീകരിച്ചത് മുതൽ ദീപികയുടെ എല്ലാ വിവരങ്ങളും ഷോയിബ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഷോയിബും ദീപികയും യൂട്യൂബ് ചാനലിലൂടെ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. മേയ് 16നാണ് ദീപികയുടെ ഇടത് കരളിൽ ട്യൂമർ കണ്ടെത്തിയത്. ട്യൂമർ കാൻസറാണോ എന്ന് അറിയാനുള്ള പരിശോധനകൾക്ക് ശേഷമാണ് നടി അസുഖ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

'കണ്ടിട്ടുള്ളതും അനുഭവിച്ചതുമായ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ഒന്നായിരുന്നു അത്! എന്റെ മുഴുവൻ കുടുംബവും എന്റെ കൂടെയുണ്ടെങ്കിൽ.... നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർഥനകളും കൊണ്ട് ഞാൻ ഇതും മറികടക്കും' -എന്നാണ് ദീപിക എഴുതിയത്.

Also Read: ചെവിവേദനയിൽ തുടക്കം, പിന്നെയാണ് കാൻസർ ആണെന്നറിഞ്ഞത്, 16 കിലോ കുറഞ്ഞു: മണിയൻപിള്ള രാജു

കരളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന പേരിൽ അറിയപ്പെടുന്ന ലിവർ കാൻസർ. ഇതാണ് ദീപികയെ ബാധിച്ചിരിക്കുന്നത്. 

മെയ് 27 ന് തന്റെ ആരാധകരോട് തന്റെ അവസ്ഥ വിശദീകരിച്ചുകൊണ്ട് ദീപിക സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു, ട്യൂമർ രണ്ടാം ഘട്ടത്തിലെത്തിയപ്പോഴാണ് കണ്ടെത്തിയതെന്ന് അവർ വെളിപ്പെടുത്തി.  "നിങ്ങൾക്കെല്ലാം  അറിയാവുന്നതുപോലെ കഴിഞ്ഞ കുറച്ചു ആഴ്ചകൾ ഞങ്ങളെ സംബന്ധിച്ച് അതികഠിനമായിരുന്നു. വയറിന്റെ മുകൾഭാഗത്ത് ഒരു വേദന അനുഭവപ്പെട്ടപ്പോഴാണ് ആശുപത്രിയിൽ പോയത്. ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ഒരു ട്യൂമർ കരളിൽ കണ്ടെത്തി. കാൻസർ സെക്കന്റ് സ്റ്റേജിലാണ്. ജീവിതത്തിൽ ഞങ്ങളിതുവരെ നേരിട്ട, അനുഭവിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്. ഇതിനെ അഭിമുഖീകരിക്കാനും കരുത്തോടെ മുന്നോട്ടുപോവാനും മനസ്സു ദൃഢപ്പെടുത്തുന്നു. എന്റെ മുഴുവൻ കുടുംബവും  കൂടെയുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഇതിനെയെല്ലാം മറികടക്കാൻ എന്നെ ശക്തയാക്കും," ദീപികയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ.  

Also Read:  ജുഹുവിൽ 25 മുറികളുള്ള ബംഗ്ലാവും 7 ഇംപോർട്ടഡ് കാറുകളും;  ആ സൂപ്പർ സ്റ്റാർ ഒടുവിൽ മരിച്ചത് കുടുസുമുറിയിൽ കിടന്ന്

സസുരൽ സിമർ കാ, കഹാൻ ഹം കഹാൻ തും തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ദീപിക, ഝലക് ദിഖ്‌ല ജാ 8, നാച്ച് ബാലിയേ 8, സെലിബ്രിറ്റി മാസ്റ്റർഷെഫ് തുടങ്ങിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് സീസൺ 12ലും ദീപിക പങ്കെടുത്തിരുന്നു.  ആദ്യ ഭർത്താവുമായുള്ള വേർപിരിയലിനുശേഷം, ദീപിക കക്കർ തന്റെ സഹതാരമായ ഷോയിബ് ഇബ്രാഹിമിനെ 2018ൽ വിവാഹം കഴിച്ചു. അവർക്ക് റുഹാൻ എന്നൊരു മകനുണ്ട്.

Also Read:  ആദ്യചിത്രത്തിനു കിട്ടിയ പ്രതിഫലം ആരോ അടിച്ചുമാറ്റി; ആ കഥ പറഞ്ഞ് ശോഭന

Cancer Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: