scorecardresearch

വളർന്നത് ക്യാമറക്ക് മുന്നിലല്ലേ, എങ്ങനെ അമ്പരപ്പിക്കാതിരിക്കും; നാളത്തെ മഹാനടിയെന്ന് ആരാധകർ, കയ്യടി നേടി പാറുക്കുട്ടി

Uppum Mulakum Parukutty Viral Video: ഉണ്ണി മുകുന്ദൻ, സ്വാസിക, സുരഭി ലക്ഷ്മി, മമിത ബൈജു, ജോമോൾ എന്നിങ്ങനെ നിരവധി താരങ്ങളാണ് അമേയയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്

Uppum Mulakum Parukutty Viral Video: ഉണ്ണി മുകുന്ദൻ, സ്വാസിക, സുരഭി ലക്ഷ്മി, മമിത ബൈജു, ജോമോൾ എന്നിങ്ങനെ നിരവധി താരങ്ങളാണ് അമേയയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Uppum mulakum parukutty baby ameya performance viral video

ബേബി അമേയ

Uppum Mulakum Parukutty Viral Video: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഒരു കൊച്ചുപെൺകുട്ടി. ഉപ്പും മുളകും പ്രേക്ഷകരെല്ലാം ഒരേ സ്വരത്തിൽ പാറുക്കുട്ടി എന്നു വിളിക്കുന്ന ബേബി അമേയ.  ജനിച്ചു മൂന്നാം മാസം ക്യാമറയ്ക്ക് മുന്നിലെത്തിയതാണ് അമേയ. പിന്നീട് പ്രേക്ഷകരുടെ കൺമുന്നിലാണ് അമേയ വളർന്നതെന്നു പറയാം.

Advertisment

കുറുമ്പും കുസൃതിയും കുഞ്ഞുവായിലെ വലിയ വർത്തമാനവുമൊക്കെയായി ഇത്രനാൾ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പാറുക്കുട്ടി ഇപ്പോൾ കാഴ്ചക്കാരെ അഭിനയം കൊണ്ട് അമ്പരപ്പിക്കുകയാണ്. ഉപ്പും മുളകിന്റെ പുതിയ ഓരോ എപ്പിസോഡുകളും അമേയയുടെ അഭിനയമികവിന്റെ ദൃഷ്ടാന്തമായി മാറുകയാണ് ഇപ്പോൾ.

Also Read: വേദനകളിൽ കൂട്ടിരുന്നു, കാൻസർ പോരാട്ടത്തിൽ പങ്കാളിയായി; ഒടുവിൽ ഹിനയുടെ കൈപിടിച്ചു റോക്കി

അടുത്തിടെ, ഉപ്പും മുളകിന്റെ ഒരു എപ്പിസോഡിൽ അമേയ കാഴ്ച വച്ച തകർപ്പൻ പ്രകടനമാണ് ആദ്യം വൈറലായത്. വീടിനകത്ത് മുതിർന്നവർക്കിടയിൽ കഴിയുമ്പോൾ താൻ അനുഭവിക്കുന്ന ഒറ്റപ്പെടലും കുട്ടിയെന്ന രീതിയിലുള്ള തന്റെ കൊച്ചുകൊച്ചു സങ്കടങ്ങളുമൊക്കെ എണ്ണിപെറുക്കി പറയുന്ന ഒരു ഇമോഷണൽ സീനായിരുന്നു അത്. നടൻ ഉണ്ണി മുകുന്ദനും സ്വാസികയും സുരഭി ലക്ഷ്മിയും മമിത ബൈജുവും ജോമോളും തുടങ്ങി നിരവധി പേരാണ് അമേയയുടെ പ്രകടനത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്. താരങ്ങളിൽ പലരും അമേയയുടെ ആ വീഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. 

Advertisment

Also Read: ആ ആൾക്കൂട്ടത്തിലും വിജയാഹ്ളാദത്തിലും കോഹ്‌ലിയുടെ കണ്ണുകൾ തേടിയത് അനുഷ്കയെ; വീഡിയോ

ഉപ്പും മുളകിന്റെ സമീപകാല  എപ്പിസോഡുകളിലെല്ലാം പാറുക്കുട്ടി തിളങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുക. ബിജു സോപാനവും നിഷ സാരംഗുമൊക്കെ പെർഫോമൻസ് കൊണ്ട് അമ്പരപ്പിച്ചിരുന്ന ഷോയെ, ഇപ്പോൾ അവരുടെ അഭാവത്തിൽ മുന്നോട്ടു കൊണ്ടുപോവുന്നത് ഏഴ് വയസുകാരിയായ ബേബി അമേയയും അൽ സാബിത്തും (കേശു) ആണെന്നു തന്നെ പറയാം.  

Also Read: ആദ്യചിത്രത്തിനു കിട്ടിയ പ്രതിഫലം ആരോ അടിച്ചുമാറ്റി; ആ കഥ പറഞ്ഞ് ശോഭന

അമേയ അനിൽ എന്നാണ് പാറുകുട്ടിയുടെ യഥാർത്ഥ പേര്. അനില്‍ കുമാറിന്റെയും ഗംഗലക്ഷ്മിയുടെയും രണ്ടാമത്തെ മകളായി ജനനം. രണ്ടായിരം രൂപയായിരുന്നു ഉപ്പും മുളകിൽ അമേയയുടെ ആദ്യ പ്രതിഫലം. ഇപ്പോൾ അഭിനയവും മോഡലിംഗും ഉദ്ഘാടനങ്ങളും പരസ്യചിത്രങ്ങളുമൊക്കെയായി തിരക്കിലാണ് അമേയ. 

Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?

Uppum Mulakum

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: