scorecardresearch

ആ ആൾക്കൂട്ടത്തിലും വിജയാഹ്ളാദത്തിലും കോഹ്‌ലിയുടെ കണ്ണുകൾ തേടിയത് അനുഷ്കയെ; വീഡിയോ

"ഒടുവിൽ അനുഷ്കയെ കണ്ട നിമിഷം, ആ മുഖം പ്രകാശിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ, അവൾക്കരികിലേക്ക് ഓടിച്ചെന്ന് മുറുകെ കെട്ടിപ്പിടിച്ചു. അത് വെറുമൊരു ആലിംഗനമായിരുന്നില്ല"

"ഒടുവിൽ അനുഷ്കയെ കണ്ട നിമിഷം, ആ മുഖം പ്രകാശിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ, അവൾക്കരികിലേക്ക് ഓടിച്ചെന്ന് മുറുകെ കെട്ടിപ്പിടിച്ചു. അത് വെറുമൊരു ആലിംഗനമായിരുന്നില്ല"

author-image
Entertainment Desk
New Update
Virat Kohli Anushka Sharma Emotional Hug After RCB Historic IPL 2025 Win viral Video

18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച്,  ഐപിഎൽ കിരീടത്തിൽ മുത്തമിടുന്ന വിരാട് കോഹ്ലിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ എവിടെയും. സ്വപ്നസമാനമായ ആ നിമിഷത്തിന്റെ വിജയാഹ്ളാദത്തിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ പൊതിഞ്ഞ ആൾക്കൂട്ടത്തിനിടയിലും കോഹ്ലിയുടെ കണ്ണുകൾ തേടിയത് ഒരേ ഒരാളെയാണ്. തന്റെ പ്രിയപ്പെട്ടവളായ അനുഷ്ക ശർമ്മയെ.  

Advertisment

Also Read: ഒരു പരസ്യത്തിനു 5 കോടി വാങ്ങിക്കുന്ന, ലംബോർഗിനിയൊക്കെയുള്ള ആളാണ്: പ്രകാശ് വർമ്മയെ കുറിച്ച് മണിയൻപിള്ള രാജു

അനുഷ്ക ഡഗൗട്ടിന് എത്തുന്നതും കാത്തിരിക്കുന്ന വിരാടിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അനുഷ്കയെ കണ്ടപ്പോഴാവട്ടെ സന്തോഷത്തോടെ ഓടിപ്പോയി ആലിംഗനം ചെയ്യുന്ന കോഹ്ലിയേയും വീഡിയോയിൽ കാണാം. കാലം കാത്തുവച്ച സ്വപ്നസമാനമായ ആ നിമിഷത്തിൽ സന്തോഷത്താൽ നനഞ്ഞ കണ്ണുകളുമായി ഇരുവരും പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന ആ കാഴ്ച ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.

Also Read: വേദിയിൽ തകർപ്പൻ ഡാൻസുമായി കുഞ്ഞ് ഹോപ്പ്; താളം പിടിച്ച് ബേസിൽ, വീഡിയോ

Advertisment

"ഇന്ന്, ഞാൻ വളരെ സ്പെഷലായൊരു നിമിഷത്തിനു സാക്ഷ്യം വഹിച്ചു. വിരാട് കോഹ്‌ലി ഏകദേശം 15 മിനിറ്റ് ഡഗൗട്ടിന് സമീപം നിന്നു. അനുഷ്ക ശർമ്മയുടെ വരവിനായി ക്ഷമയോടെ കാത്തിരുന്നു. പടികളിറങ്ങി ആരെങ്കിലും വരുമ്പോഴെല്ലാം, അവൻ പ്രതീക്ഷയോടെ മുകളിലേക്ക് നോക്കി."

"ഒടുവിൽ അനുഷ്കയെ കണ്ട നിമിഷം,  - ആ മുഖം പ്രകാശിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ, അവൻ അവൾക്കരികിലേക്ക് ഓടിച്ചെന്ന് അവളെ മുറുകെ കെട്ടിപ്പിടിച്ചു. അത് വെറുമൊരു ആലിംഗനമായിരുന്നില്ല; സ്നേഹവും ആശ്വാസവും അടുപ്പവുമെല്ലാം നിറഞ്ഞ ഒരു നിമിഷമായിരുന്നു അത്. ലോകത്തിന്റെ ആരവങ്ങൾക്കിടയിലും, ചില ബന്ധങ്ങൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു എന്നതിന്റെ ഒരു നിശബ്ദ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ആ മുഹൂർത്തം," എന്ന അടിക്കുറിപ്പോടെയാണ് ഒരു ആരാധകൻ വിരാടിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

Also Read: കാടടച്ച് വെടിവെക്കരുതെന്ന് വിധു, കൂടുതൽ ഉത്തരവാദിത്വം കാണിക്കൂ എന്ന് മാല പാർവതി; പാർവതി തിരുവോത്തിനെതിരെ വിമർശനം

അതിമനോഹരമായ കപ്പിൾ ഗോൾ, പ്രണയത്തിലായ ഒരു മനുഷ്യന്റെ സ്റ്റാൻഡേർഡ് ഉയർത്തുകയാണ് വിരാട് കോഹ്‌ലി എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റ്. 

Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: