/indian-express-malayalam/media/media_files/2025/06/04/dHsmf66ZQFJNegvicJoF.jpg)
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. ബേസിലിനെ പോലെ തന്നെ ഭാര്യ എലിസബത്തും മകൾ ഹോപ്പുമൊക്കെ ആരാധകർക്ക് ഇന്ന് സുപരിചിതരാണ്.
2023 ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും മകൾ ഹോപ്പ് പിറന്നത്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസിൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. മകൾ വന്നതിനു ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ബേസിൽ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?
ഇപ്പോഴിതാ, മകളുടെ ഡാൻസ് ആസ്വദിക്കുന്ന ബേസിലിന്റെ/യും എലിസബത്തിന്റെയും വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ബന്ധുവിന്റെ വിവാഹചടങ്ങിനിടെ പകർത്തിയ വീഡിയോ ആണിത്. പെപ്പർകാറ്റ് വെഡ്ഡിംഗിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
Also Read: വിട, സമാധാനമായി ഉറങ്ങൂ കുഞ്ഞേ; ഉറ്റസുഹൃത്തിന്റെ വിയോഗത്തിൽ വേദനയോടെ ശോഭന
മകൾക്കു ഹോപ്പ് എന്നു പേര് നൽകിയതിനെ കുറിച്ചും മുൻപ് ബേസിൽ സംസാരിച്ചിരുന്നു. എലിസബത്ത് കണ്ടെത്തിയ പേരാണിതെന്നും ബേസിൽ പറയുന്നു.
"ഒരു സീരീസ് കാണുന്നതിനിടയിലാണ് എലിസബത്തിന് ഹോപ്പ് എന്ന പേര് സ്ട്രൈക്ക് ചെയ്യുന്നത്. ആ സീരീസിൽ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്, അതിനു നൽകുന്ന പേരാണ് ഹോപ്പ് എന്നത്. വളരെ പ്രശ്നങ്ങൾക്കിടയിൽ അവർക്ക് പ്രതീക്ഷകൾ നൽകി ജനിക്കുന്ന കുഞ്ഞിനെ അവർ ഹോപ്പ് എന്ന് വിളിച്ചു," ബേസിലിന്റെ വാക്കുകളിങ്ങനെ.
പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നിവയാണ് ഈ വർഷം ഇതുവരെ തിയേറ്ററുകളിലെത്തിയ ബേസിൽ ചിത്രങ്ങൾ. പൊന്മാനിലെ ബേസിലിന്റെ തകർപ്പൻ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു.
Also Read: എവിടെയായിരുന്നു മുത്തേ? മുന്നേ വന്നിരുന്നെങ്കിൽ ശിഷ്യനാക്കുമായിരുന്നല്ലോ; കിലി പോളിനെ സംഗീതം പഠിപ്പിച്ച് ബിന്നി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.