/indian-express-malayalam/media/media_files/2025/06/03/fhLj8BxtK7FSau2bRdCL.jpg)
ശോഭനയും അനിത മേനോനും
പ്രിയപ്പെട്ടവരുടെ വേർപാട് മനുഷ്യരെ സംബന്ധിച്ച് വലിയ വേദനയാണ്. തന്റെ ബാല്യകാല കൂട്ടുകാരിയെ നഷ്ടമായ വേദന പങ്കിടുകയാണ് മലയാളത്തിന്റെ പ്രിയതാരം ശോഭന.
നർത്തകിയും തന്റെ ബാല്യകാല സുഹൃത്തുമായ അനിതാ മേനോന് ആദരാഞ്ജലികൾ അർപ്പിച്ച് ശോഭന പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
"വിട കുഞ്ഞേ, എന്റെ പ്രിയ സുഹൃത്തേ, സമാധാനമായി ഉറങ്ങൂ, കൂടുതലൊന്നും പറയാനില്ല," എന്നാണ് ശോഭന കുറിച്ചത്. അനിത മേനോന് ഒപ്പമുള്ള ത്രോബാക്ക് ചിത്രങ്ങളും ശോഭന പങ്കുവച്ചിട്ടുണ്ട്. അനിതയുടെ കുടുംബാംഗങ്ങള്‍ക്ക് ശോഭന അനുശോചനം അറിയിക്കുന്നുമുണ്ട് പോസ്റ്റിൽ.
Also Read: പ്രതിഫലമായി ഓഫർ ചെയ്തത് 100 കോടി; എത്ര കോടി തന്നാലും ആ നടനൊപ്പം അഭിനയിക്കില്ലെന്ന് നയൻതാര
കുട്ടിക്കാലത്ത് ശോഭനയുടെ അയൽവാസിയായിരുന്നു അനിത. ഒന്നിച്ച് നൃത്തം പഠിച്ച കൂട്ടുകാരികൾ. തന്നേക്കാൾ പ്രായത്തിൽ ഇളയതാണെങ്കിലും അനിതയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു ശോഭന.
മലയാളികൾക്ക് പകരക്കാരില്ലാത്ത നായികയാണ് ശോഭന. ഗ്രേസ്, അർപ്പണം എന്നീ വാക്കുകളുടെ പര്യായം. മലയാളി എന്നും നെഞ്ചോടു ചേർക്കുന്ന, ശോഭന അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങൾ, അഭിനയമുഹൂർത്തങ്ങൾ... നൃത്തത്തിനു വേണ്ടിയാണ് ശോഭന കൂടുതൽ സമയവും ചെലവഴിക്കുന്നത്. നൃത്തത്തെ ജീവശ്വാസം പോലെ ചേർത്തുനിർത്തുന്ന ശോഭന ഇടയ്ക്ക് തന്റെ ശിഷ്യർക്കൊപ്പമുള്ള പുതിയ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാനും മറക്കാറില്ല. ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന.
Also Read: തിയേറ്ററുകളിൽ ചിരിയുടെ വെടിക്കെട്ടിനു തീകൊളുത്തിയ ആ ചിത്രം ഒടിടിയിൽ; എവിടെ കാണാം?
അതേസമയം, ഒരിടവേളയ്ക്ക് ശേഷം ശോഭന അഭിനയിക്കുന്ന 'തുടരും' ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ- ശോഭന ജോഡികൾ ഒന്നിച്ചെത്തുകയായിരുന്നു. 200 കോടിയ്ക്ക് മേൽ കളക്റ്റ് ചെയ്ത ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.
Also Read: റിമിയ്ക്ക് ഒപ്പം ചുവടുവച്ച് കിലി പോൾ; എന്തൊരു ചേലെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us