scorecardresearch

പ്രതിഫലമായി ഓഫർ ചെയ്തത് 100 കോടി; എത്ര കോടി തന്നാലും ആ നടനൊപ്പം അഭിനയിക്കില്ലെന്ന്  നയൻതാര

Nayanthara Says No to ₹100 Crore film: എത്ര കോടികൾ തന്നാലും ആ നടനൊപ്പം അഭിനയിക്കാൻ വയ്യ; 100 കോടി പ്രതിഫലം ഓഫർ ചെയ്ത ചിത്രത്തോട് നോ പറഞ്ഞ് നയൻതാര

Nayanthara Says No to ₹100 Crore film: എത്ര കോടികൾ തന്നാലും ആ നടനൊപ്പം അഭിനയിക്കാൻ വയ്യ; 100 കോടി പ്രതിഫലം ഓഫർ ചെയ്ത ചിത്രത്തോട് നോ പറഞ്ഞ് നയൻതാര

author-image
Entertainment Desk
New Update
Nayanthara say no to 100 crore

Nayanthara

മലയാളത്തില്‍ നിന്നും തമിഴിലേക്ക് എത്തി, പിൽക്കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരുടെ  'മോസ്റ്റ്‌ ഡിസയേര്‍ഡ്‌ നടി'യായി തീരുകയായിരുന്നു നയൻതാര. മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍‌താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. 'ലേഡി സൂപ്പർ സ്റ്റാർ' എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ 'നയന്‍സ്' എന്നും. 

Advertisment

നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിയ്ക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്. 

Also Read: തിയേറ്ററുകളിൽ ചിരിയുടെ വെടിക്കെട്ടിനു തീകൊളുത്തിയ ആ ചിത്രം ഒടിടിയിൽ; എവിടെ കാണാം?

Advertisment

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാൾ കൂടിയാണ് നയൻതാര. അടുത്തിടെ, ബോളിവുഡിലും നയൻതാര അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു സിനിമക്ക് 10 മുതൽ 12 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റുന്നത്.

Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?

എന്നാൽ, 100 കോടി രൂപ വാഗ്ദാനം ചെയ്തപ്പെട്ടിട്ടും ഒരു സിനിമയിൽ നിന്നുള്ള ഓഫർ നയൻതാര നിരസിച്ചു എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ  ചിത്രത്തിലെ  നായകനൊപ്പം അഭിനയിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് നയൻതാര ഓഫർ വേണ്ടെന്നു വച്ചതെന്നാണ് റിപ്പോർട്ട്. ശരവണ സ്റ്റോഴ്‌സിന്റെ ഉടമയായ ശരവണൻ നായകനാവുന്ന പുതിയ ചിത്രത്തിൽ നിന്നുള്ള ഓഫറാണ് നയൻതാര നിരസിച്ചത്. എത്ര പണം തന്നാലും ആ നടനൊപ്പം പ്രവർത്തിക്കില്ലെന്ന് താരം വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. 

Also Read: റിമിയ്ക്ക് ഒപ്പം ചുവടുവച്ച് കിലി പോൾ; എന്തൊരു ചേലെന്ന് ആരാധകർ

മുൻപ് 'ദി ലെജൻഡ്' എന്നൊരു ചിത്രത്തിലും ശരവണൻ നായകനായി എത്തിയിരുന്നു. ചിത്രത്തിൽ നായികയായി എത്തിയത് ബോളിവുഡ് താരസുന്ദരി ഉർവശി റൗട്ടേലയായിരുന്നു. എന്നാൽ, ചിത്രം ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 

Also Read: എവിടെയായിരുന്നു മുത്തേ? മുന്നേ വന്നിരുന്നെങ്കിൽ ശിഷ്യനാക്കുമായിരുന്നല്ലോ; കിലി പോളിനെ സംഗീതം പഠിപ്പിച്ച് ബിന്നി

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: