/indian-express-malayalam/media/media_files/2025/06/03/EkNZNHGqLQKuWI98HVWb.jpg)
Padakkalam OTT Release Date & Platform
Padakkalam OTT Release Date & Platform: മലയാളത്തിൽ ചിരിപ്പടങ്ങൾ കുറയുന്നു എന്ന പ്രേക്ഷകരുടെ പരാതി ഒരു പരിധിവരെ നികത്തിയ ചിത്രമാണ് സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പടക്കളം. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്തിരുന്നു. സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സസ്പെൻസും മിത്തും ഫാൻ്റസിയും ഹ്യൂമറും കോർത്തിണക്കിയ ചിത്രത്തിന്റെ വൺലൈൻ വളരെ ആകർഷകമായിരുന്നു. വിനോദത്തിനു വേണ്ടി നിർമിക്കപ്പെടുന്ന ഒരു പകിട കളി പിന്നീട് അത്യന്തം അപകടകാരിയായ ഒന്നായി മാറുന്നതും വർഷങ്ങൾക്കിപ്പുറം പുതിയ കാലത്തുനിന്നു ചിലർ ആ കളിയെ പുനരാവിഷ്കരിക്കുന്നതുമൊക്കെയാണ് ചിത്രം പറഞ്ഞത്. ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
പരകായ പ്രവേശം എന്ന ആശയത്തെ വളരെ രസകരമായി ചിത്രം ആവിഷ്കരിച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരുടെ പെർഫോമൻസ് തന്നെയാണ് ചിത്രത്തിൽ എടുത്തു പറയേണ്ടത്. സുരാജും ഷറഫുദ്ദീനും അധ്യാപകരായി എത്തുമ്പോൾ ബിടെക് വിദ്യാർത്ഥിയായാണ് സന്ദീപ് ചിത്രത്തിൽ എത്തുന്നത്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?
ലോജിക്കെല്ലാം മാറ്റിവച്ച് ഒരു ഫൺ മൂഡിൽ കാണേണ്ട ചിത്രമാണ് പടക്കളം. ചിരിയും കൗതുകവുമൊക്കെയായി തിയേറ്ററിൽ പ്രേക്ഷകരുടെ കയ്യടികൾ നേടാനും പടക്കളത്തിനു സാധിച്ചിട്ടുണ്ട്.
നവാഗതനായ മനു സ്വരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായിട്ടുണ്ട്.
Also Read: റിമിയ്ക്ക് ഒപ്പം ചുവടുവച്ച് കിലി പോൾ; എന്തൊരു ചേലെന്ന് ആരാധകർ
മെയ് 8ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴേക്കും ഒടിടിയിലേക്കും എത്തുകയാണ്. നിതിൻ സി ബാബുവും മനു സ്വരാജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. രാജേഷ് മുരുകേശൻ സംഗീതവും അനു മൂത്തേടത്ത് ഛായാഗ്രഹണവും നിതിൻരാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് പടക്കളം ഒടിടിയിലെത്തുന്നത്. ജൂൺ 10 മുതൽ പടക്കളം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: അന്നവർ കട്ട ഫ്രണ്ട്സ്; ഇന്ന് കോടികൾ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us