/indian-express-malayalam/media/media_files/2025/05/31/UzavblUXn01SwtQOtVS2.jpg)
റിമിയും കിലി പോളും
ബോളിവുഡ് ഗാനങ്ങൾ ഏറ്റുപാടിയും അവയുടെ താളത്തിന് ചുവടുവെച്ചും ജനഹൃദയങ്ങൾ കീഴടക്കിയ സോഷ്യൽ മീഡിയ താരമാണ് ടാൻസാനിയ സ്വദേശിയായ കിലി പോൾ. ഹിന്ദി ഗാനങ്ങൾ മാത്രമല്ല, കിലിയുടെ റീലുകളിൽ മലയാളം പാട്ടുകളും കാണാം.
മലയാളികൾ പോലും മറന്നു തുടങ്ങിയ മലയാളം സിനിമാഗാനങ്ങൾവരെ കിലി പോളിന്റെ ടൈംലൈനിൽ ഇടം പിടിച്ചതോടെ മലയാളികൾ കിലി പോളിനൊരു പേരുമിട്ടു, ഉണ്ണിയേട്ടൻ.
കുറച്ചു ദിവസങ്ങളായി കിലി പോൾ കേരളത്തിലുണ്ട്. മലയാള സിനിമയിലൂടെ അഭിനയത്തിലേക്കും ചുവടുവയ്ക്കുകയാണ് കിലി. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്.
'പ്രൊഡക്ഷന്‍ നമ്പര്‍ 1' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരു നല്‍കിയിരിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനായിട്ടാണ് കിലി കേരളത്തിൽ എത്തിയത്.
Also Read: റിമിയ്ക്ക് ഒപ്പം ചുവടുവച്ച് കിലി പോൾ; എന്താ ഒരു ചേലെന്ന് ആരാധകർ
കേരളത്തിലെത്തിയ കിലി കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 5ന്റെ വേദിയിലും അതിഥിയായി എത്തിയിരുന്നു. പരിപാടിയ്ക്കിടെ റിമി ടോമിയ്ക്ക് ഒപ്പം ചുവടുവയ്ക്കുന്ന കിലി പോളിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന രീതിയിൽ അതിമനോഹരമായാണ് റിമിയും കിലിയും ഡാൻസ് ചെയ്യുന്നത്.
Also Read: ഒന്നിൽ നിന്നും വീണ്ടും തുടങ്ങിയ കരിയർ, ഇന്ന് കോടികളുടെ ആസ്തി
'അവതാരം' എന്ന ചിത്രത്തിലെ 'കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം, നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ, കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ, എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ..' എന്നു തുടങ്ങുന്ന ഗാനത്തിനാണ് റിമിയും കിലിയും ചുവടുവച്ചത്.
Also Read: 'ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ,' നാരായണിയായി കെപിഎസി ലളിത; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.