/indian-express-malayalam/media/media_files/2025/05/31/ta5BZJA2dFrT4v0ksu6P.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 1989 ൽ പുറത്തിറങ്ങിയ 'മതിലുകൾ.' മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ കെപിഎസി ലളിത ശബ്ദ സാന്നിധ്യമായി. രാഷ്ട്രീയതടവുകാരനായി ജയിലിലെത്തുന്ന ബഷീറിനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ജയിൽ മതിലിനപ്പുറത്തെ വനിതാ ജയിലിൽ ബഷീർ അവിചാരിതമായി കണ്ടുമുട്ടുന്ന കഥാപാത്രമായ നാരായണിയെ ആണ് ശബ്ദത്തിലൂടെ കെപിഎസി ലളിത അവതരിപ്പിച്ചത്. ഇരുവരും വർത്തമാനങ്ങളിലൂടെ പരസ്പരം അടുക്കുന്നതും തമ്മിൽ കാണാതെ തന്നെ ആ സൗഹൃദം പ്രണയമായി പരിണമിക്കുന്നുതുമെല്ലാമാണ് സിനിമ.
Also Read:"ഈ വല വീശൽ കണ്ട് മീനുകൾ പോലും ചിരിച്ചു കാണും;" വൈറലായൊരു മീൻപിടിത്തം; വീഡിയോ
സിനിമയിൽ നാരായണിയെ കാണിക്കുന്നില്ലെങ്കിലും ഇപ്പോഴിതാ ഏറെ കാലമായുള്ള പലരുടെയും ആഗ്രഹം എഐയുടെ സഹായത്തോടെ സാധിക്കപ്പെട്ടിരിക്കുകയാണ്. നാരായണിയായുള്ള കെപിഎസി ലളിതയുടെ വീഡിയോയാണ് എഐ സൃഷ്ടിച്ചിരിക്കുന്നത്.
"Jyo John Mulloor" എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 2.6 ലക്ഷത്തിലധികം കാഴ്ചകളും വീഡിയോ നേടിയിട്ടുണ്ട്.
Read More: ഓസ്കാറുമായി മലയാളത്തിന്റെ അനശ്വര താരങ്ങൾ; അർഹതപ്പെട്ടവരെന്ന് സുരഭി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.