/indian-express-malayalam/media/media_files/2025/05/28/lcc1L04gMZWT6OHb9Q9K.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മഴക്കാലം ആയാൽ മീൻ പിടിക്കാൻ കാത്തിരിക്കുന്നവർ ധാരാളമാണ്. ചൂണ്ട ഇടുന്നതിന്റെയും വല വീശുന്നതിന്റെയുമെല്ലാ വീഡിയോകളും ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ നിറയും. ഇപ്പോഴിതാ വല വീശി മീൻപിടിക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്.
നിറഞ്ഞൊഴുകുന്ന ആറിനു സമീപത്തുനിന്ന് ആൺകുട്ടി വല വീശുന്നതും, സ്വയം ആ വലയിൽ കുടുങ്ങുന്നതുമാണ് വീഡിയോ. വല തലവഴി വീഴുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തിലേക്ക് വീഴുന്നുമുണ്ട്. ഉടൻ തന്നെ സുഹൃത്തുക്കൾ ഇയാളെ രക്ഷപെടുത്തി കരയ്ക്കെത്തിക്കുന്നു. കൃത്യസമയത്ത് കൂടെയുണ്ടായിരുന്നവർ രക്ഷപെടുത്തിയതുകൊണ്ട് ദുരന്തമായി മാറേണ്ടിയിരുന്ന വീഡിയോ കോമഡിയായി.
Also Read: ആനയെക്കാൾ വലിയ ഉറുമ്പ്, ഭീമൻ ഒച്ച്; ഭീതിനിറച്ച് അത്ഭുതദ്വീപ് രണ്ടാം ഭാഗം; വീഡിയോ വൈറൽ
"Tm Kammattippadam" എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "വലയിൽ കുടുങ്ങി വിദ്യാർത്ഥി മീനുകൾക്ക് മാതൃകയായി", "ലെ മീൻ: നീ കുഴിച്ച കുഴിയിൽ നീ തന്നെ വീണു", "സ്രാവിനെ ആണല്ലോ കിട്ടിയത്","ഈ വല വീശൽ കണ്ട് അവിടെത്തെ മീനുകൾ വരെ ചിരിച്ചു കാണും" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.
Also Read: ആനയെക്കാൾ വലിയ ഉറുമ്പ്, ഭീമൻ ഒച്ച്; ഭീതിനിറച്ച് അത്ഭുതദ്വീപ് രണ്ടാം ഭാഗം; വീഡിയോ
അതേസമയം, കേരളത്തിൽ അഞ്ചു ദിവസംകൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് റെഡ് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More: "നമ്മളില്ലേ..." എന്ന് മനോജ് കെ. ജയൻ; ചത്തൊടുങ്ങേണ്ടി വന്നാലും തിരിഞ്ഞുനോക്കില്ലെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.