scorecardresearch

കല്യാണം കഴിഞ്ഞ് ഡിവോഴ്സായി, രണ്ടാമത് വിവാഹം കഴിച്ച ഭർത്താവ് മരിച്ചു, ഇപ്പോൾ ലിവ് ഇൻ റ്റുഗദർ: അഞ്ജു അരവിന്ദ്

"എനിക്ക് എട്ടാം ക്ലാസിൽ വെച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ ഒരു സിനിമ പോലെയെടുക്കാം. ഞാൻ അദ്ദേ​ഹത്തെ കണ്ടത് ഡാൻസ് ക്ലാസിൽ വെച്ചാണ്. പിന്നീട് ഞങ്ങൾ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു"

"എനിക്ക് എട്ടാം ക്ലാസിൽ വെച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ ഒരു സിനിമ പോലെയെടുക്കാം. ഞാൻ അദ്ദേ​ഹത്തെ കണ്ടത് ഡാൻസ് ക്ലാസിൽ വെച്ചാണ്. പിന്നീട് ഞങ്ങൾ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anju Aravind Husband live in relationship

അഞ്ജു അരവിന്ദ്

മലയാളി മറക്കാത്ത നടിമാരിൽ ഒരാളാണ് അഞ്ജു അരവിന്ദ്. നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു. ടെലിവിഷൻ സീരിയലുകളിലും  സജീവമാണ് നടി. അധികമാർക്കും അറിയാത്ത തന്റെ ജീവിതത്തെ കുറിച്ച് അഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'അവൾ വികടൻ' എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹ ജീവിതത്തെ കുറിച്ച് അഞ്ജു തുറന്നു സംസാരിച്ചത്.

Advertisment

Also Read:ദുരന്തം എങ്ങനെ നേരിടണമെന്ന് അമ്മായിയപ്പൻ മരുമകനു പറഞ്ഞുകൊടുത്തിട്ടുണ്ട്; ഫൺ വീഡിയോയുമായി പേളി

"ആദ്യ കല്യാണം കഴിഞ്ഞ് ഡിവോഴ്സായി. സെക്കന്റ് മാര്യേജ് ചെയ്തു, ഭർത്താവ് മരിച്ചു. അതിന് ശേഷം ഞാനിപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പങ്കാളിയുടെ പേര്. ഞങ്ങൾ ഹാപ്പിയായിരിക്കുന്നു. അഞ്ചു വർഷത്തോളമായി ഞങ്ങൾ ഒന്നിച്ചാണ്. ബാം​ഗ്ലൂരിൽ എനിക്ക് ഡാൻസ് ടീച്ചറെനന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണ്. എനിക്ക് എട്ടാം ക്ലാസിൽ വെച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ ഒരു സിനിമ പോലെയെടുക്കാം. ഞങ്ങൾ ഒരുമിച്ച് കണ്ട 96 എന്ന സിനിമ വളരെ ഇഷ്ടമാണ്. ആ സിനിമ കണ്ടപ്പോൾ സ്കൂളിലെ ദിനങ്ങൾ ഓർമ വന്നു. ഒരു ഡാൻസറാണ് അദ്ദേഹം. ഐടിയിൽ ജോലി ചെയ്യുകയായിരുന്നു, ഇപ്പോൾ വിരമിച്ചു. ഞാൻ അദ്ദേ​ഹത്തെ കണ്ടത് ഡാൻസ് ക്ലാസിൽ വെച്ചാണ്. അക്കാലത്ത് മൊബൈൽ ഇല്ല. ഞങ്ങൾ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു.  ബാം​ഗ്ലൂരിൽ എന്റെ ഡാൻസ് അക്കാദമിക്ക് പേര് വെച്ചത് അദ്ദേഹമാണ്. അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ് എന്നാണ് പേര്," അഞ്ജു പറഞ്ഞു.

Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക; 4600 കോടി ആസ്തിയുള്ള നടിയാണിത്, ആളെ മനസ്സിലായോ?

Advertisment

അൻവിക എന്നൊരു മകളാണ് അഞ്ജുവിനുള്ളത്.  മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

Also Read: യൂട്യൂബിൽ തരംഗമായതിനു പിന്നാലെ വേടന്റ ആ ഗാനം തിയേറ്ററുകളിലേക്ക്

സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജുവിന്റെ അരങ്ങേറ്റം. പാർവതി പരിണയം, സുന്ദരി നീയും സുന്ദരൻ ഞാനും, അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കല്യാണപിറ്റേന്ന്, ദോസ്ത എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമാവുകയായിരുന്നു.

Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: