scorecardresearch

യൂട്യൂബിൽ തരംഗമായതിനു പിന്നാലെ വേടന്റ ആ ഗാനം തിയേറ്ററുകളിലേക്ക്

വേടന്റെ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയിയും വേടനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

വേടന്റെ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയിയും വേടനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

author-image
Entertainment Desk
New Update

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്. കേരളത്തിൽ ഏറെ ചർച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പൊലീസ് അതിക്രമത്തിന്‍റേയും അത്തരത്തിൽ കേരളം കണ്ട ആദിവാസി സമരങ്ങളുടേയും ചുവടുപിടിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Advertisment

റാപ്പർ വേടൻ പാടിയ ചിത്രത്തിന്റെ പ്രൊമോ ഗാനമായ ‘വാടാ വേടാ’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. യൂട്യൂബിൽ തരംഗമായ പ്രോമോ ഗാനം ഇന്നു മുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. വേടന്റെ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയിയും വേടനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Narivetta Review: ചരിത്രത്തിന്റെ കനവും കാമ്പുമുള്ള സിനിമ; നരിവേട്ട റിവ്യൂ

കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് പാട്ടിലെ വരികൾ. വേടൻ കൈവിലങ്ങ് പൊട്ടിച്ചെറിയുന്നതും സ്വാതന്ത്ര്യത്തിന്റെ തൈ നടുന്നതും ഗാനരംഗങ്ങളിൽ കാണാം. സിനിമയിലെ പല രംഗങ്ങളും പാട്ടിൽ ചേർത്തിട്ടുണ്ട്. പത്ത് ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുപ്പത് ലക്ഷത്തിനു മുകളിൽ കാഴ്ചകളും ഗാനത്തിന് ലഭിച്ചിട്ടുണ്ട്.

Advertisment

Read More: ഇവിടെ നരിവേട്ട നടക്കുമ്പോൾ അവിടെ തത്തയുമായി കളിച്ചിരിക്കുന്നോ?; ശ്രദ്ധേയമായി ടൊവിനോയുടെ വീഡിയോ

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: