/indian-express-malayalam/media/media_files/2025/05/30/e54xwf7mNCJYg3I7Sw6B.jpg)
സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയ്ക്ക് ഒപ്പം ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം ആരാധകർക്കും ഏറെ സുപരിചിതരാണ്.
ഭർത്താവ് ശ്രീനിഷിനും അച്ഛൻ മാണിയ്ക്കുമൊപ്പമുള്ള രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി ഇപ്പോൾ. "ഒരു ദുരന്തത്തെ എങ്ങനെ നേരിടണമെന്ന് മരുമകന് ജീവിതപാഠങ്ങൾ പകർന്നുകൊടുത്ത അമ്മായിയപ്പൻ... ഭൂകമ്പം തടയുന്നതിൽ ഇരുവരും വിദഗ്ധരാണ്," എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പേളി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
Also Read: നില ചേച്ചീടെ കയ്യിൽ കുഞ്ഞു നിതാര സുരക്ഷിതയാണ്; വീഡിയോയുമായി പേളി
ശ്രീനിഷിനോട് നിർത്താതെ സംസാരിച്ചുകൊണ്ടുവരുന്ന പേളിയെ ആണ് വീഡിയോയുടെ ആദ്യം കാണാനാവുക. ഇടയ്ക്ക് പേളിയുടെ അച്ഛനെ കാണുമ്പോൾ സമർത്ഥമായി പേളിയെ അപ്പന്റെ കയ്യിലേൽപ്പിച്ച് മുങ്ങുന്ന ശ്രീനിഷിനെയും വീഡിയോയിൽ കാണാം.
Also Read: സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
അവതാരക, അഭിനേത്രി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.
2019 മേയ് അഞ്ചിനായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. യൂട്യൂബ് ചാനലും വ്ളോഗുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ ദമ്പതികൾ. അടുത്തിടെ, കൊച്ചിയിൽ പുതിയ ഫ്ളാറ്റും ഇരുവരും സ്വന്തമാക്കിയിരുന്നു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്.
Also Read: ഇന്ത്യൻ സിനിമയുടെ അഭിമാനമായ താരം, 1862 കോടി ആസ്തിക്ക് ഉടമ; ഈ കുട്ടിക്കുറുമ്പനെ മനസിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.