/indian-express-malayalam/media/media_files/2025/05/30/SuFaOqAtb25B9x5CuncZ.jpg)
Pearle Maaney
Pearle Maaney: സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയ്ക്ക് ഒപ്പം ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം ആരാധകർക്കും ഏറെ സുപരിചിതരാണ്. 2024 ജനുവരിയിൽ ആയിരുന്നു പേളിയുടെ രണ്ടാമത്തെ മകൾ നിതാരയുടെ ജനനം.
നിതാരയുടെ ജനനശേഷം വല്യേച്ചി റോൾ ഏറ്റെടുക്കുന്ന നിലയെ കുറിച്ച് പലപ്പോഴും പേളി സംസാരിച്ചിട്ടുണ്ട്. നിലയും നിതാരയും തമ്മിലുള്ള ബോണ്ട് വ്യക്തമാക്കുന്ന വീഡിയോകളും പേളി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
Also Read: ആറാട്ടണ്ണൻ അല്ല എൻ തമ്പിയെന്ന് പേളി, എനിക്കും ചിലത് പറയാനുണ്ടെന്ന് ശ്രീനിഷ്
കുഞ്ഞനുജത്തി നിതാരയെ ലാളിക്കുന്ന നിലയെ ആണ് വീഡിയോയിൽ കാണാനാവുക. ചേച്ചിയുടെ കയ്യിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കുകയാണ് നിതാര. "ചേച്ചിയുടെ കയ്യിൽ അവൾ സുരക്ഷിതയാണ്," എന്ന ക്യാപ്ഷനോടെയാണ് പേളി വീഡിയോ ഷെയർ ചെയ്തത്.
സഹോദരിമാരുടെ ഈ ബോണ്ട് കാണാൻ എന്തൊരു ഭംഗിയാണ്, നില ശരിക്കും ഒരു വല്യേച്ചിയായി എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
അവതാരക, അഭിനേത്രി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.
Also Read: ഞാൻ ശക്തയായ സ്ത്രീയാവാൻ കാരണം ഈ അമ്മയാണ്: പേളി മാണി
2019 മേയ് അഞ്ചിനായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. യൂട്യൂബ് ചാനലും വ്ളോഗുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ ദമ്പതികൾ. അടുത്തിടെ, കൊച്ചിയിൽ പുതിയ ഫ്ളാറ്റും ഇരുവരും സ്വന്തമാക്കിയിരുന്നു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.