/indian-express-malayalam/media/media_files/2025/03/08/GuIwxeDUZFJPbFc2j42G.jpg)
മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. പിന്നീടങ്ങോട് നടിയായും അവതാരകയായും വ്ളോഗറായും മോട്ടിവേഷണൽ സ്പീക്കറായുമൊക്കെ പേളി തന്റേതായൊരു ഇടം കണ്ടെത്തുകയായിരുന്നു.
നടൻ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. നില, നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
കരിയറിൽ മാത്രമല്ല, ജീവിതത്തിലും വിജയിച്ചൊരാളാണ് പേളി മാണി എന്നു പറയാനാവും. അമ്മ, ഭാര്യ എന്നീ നിലകളിലെല്ലാം താനെത്രത്തോളം സന്തോഷവതിയാണെന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പേളി എക്സ്‌പ്രസ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ, വനിതാദിനത്തിൽ പേളി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. ശ്രീനിഷിന്റെ അമ്മയ്ക്ക് ഒപ്പമുള്ള ഒരു റീൽ പങ്കുവച്ചുകൊണ്ടാണ് പേളിയുടെ വനിതാദിന ആശംസാകുറിപ്പ്.
"അത്ഭുതകരമായ കഴിവുള്ള എല്ലാ സ്ത്രീകൾക്കും. ഈ വീഡിയോ എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. സ്ത്രീകൾ ജീവിതത്തിൽ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യുന്നു, ചിലപ്പോൾ നമ്മൾ നമ്മുടെ അഭിനിവേശത്തെ പിന്നോട്ട് നിർത്തുന്നു. എന്റെ അമ്മായിയമ്മ. ഞാൻ അമ്മ എന്ന് വിളിക്കുന്ന ഇവരാണ് ഇന്ന് ഞാൻ ഇത്ര ശക്തയായ സ്ത്രീയാകാൻ കാരണം. എന്തെന്നാൽ അവർ ഒരു മകനെ പ്രസവിച്ചു, ഭാര്യയെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചു. ഒരു യഥാർത്ഥ പുരുഷന് മാത്രമേ വിജയിച്ചവളും തുല്യയുമായ ഒരു സ്ത്രീയുടെ അടുത്ത് കംഫർട്ട് തോന്നൂ. ഏറ്റവും അത്ഭുതകരമായ പുരുഷനെ അമ്മ എനിക്ക് സമ്മാനിച്ചു, അതിൽ അവർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ മറ്റ് സ്ത്രീകളുടെ ജീവിതം എളുപ്പമാക്കുന്ന എല്ലാ സ്ത്രീകളോടും എനിക്ക് എക്കാലവും നന്ദിയുണ്ട്. ആഗ്രഹിക്കുന്ന ജീവിതം നയിക്കുന്ന എല്ലാ സ്ത്രീകൾക്കും അവർ ആഗ്രഹിക്കുന്ന ജീവിതം സൃഷ്ടിക്കുന്ന സ്ത്രീകൾക്കും വനിതാദിനാശംസകൾ," പേളി കുറിച്ചു.
"നിങ്ങളുടെ കണ്ണിലെ ആ സന്തോഷകണ്ണീർ പറയും എല്ലാം," എന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ആരാധകരുടെ കമന്റ്.
Read More
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.