scorecardresearch

വീട്ടിൽ പോവണമെന്ന് ഇനി പറയില്ല, ബിഗ് ബോസിൽ നിന്നും വാക്ക് ഔട്ട് നടത്തി രേണു സുധി:  Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: "എനിക്ക് എന്റെ പിള്ളേരെ കാണണം. മനസിന് പറ്റുന്നില്ല ബി​ഗ് ബോസ്. മനസ് എന്റെ കൈവിട്ട് പോകുന്നു," എന്നൊക്കെ കഴിഞ്ഞ ദിവസം രേണു സുധി ബിഗ് ബോസിനോട് പറഞ്ഞിരുന്നു

Bigg Boss Malayalam Season 7: "എനിക്ക് എന്റെ പിള്ളേരെ കാണണം. മനസിന് പറ്റുന്നില്ല ബി​ഗ് ബോസ്. മനസ് എന്റെ കൈവിട്ട് പോകുന്നു," എന്നൊക്കെ കഴിഞ്ഞ ദിവസം രേണു സുധി ബിഗ് ബോസിനോട് പറഞ്ഞിരുന്നു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Renu Sudhis Journey

Bigg Boss Malayalam Season 7

Bigg Boss Malayalam Season 7:  ബിഗ് ബോസ് ഹൗസ് വിട്ട് പോകാൻ അനുവദിക്കണം എന്ന് പലവട്ടം ആവശ്യപ്പെട്ട മത്സരാർത്ഥിയാണ് രേണു സുധി. മുൻപും  ബിഗ് ബോസ് വീട്ടിൽ നിന്നു പോവണം എന്ന് രേണു സുധി ആവശ്യപ്പെട്ടിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ പുറത്തേക്ക് പോകണോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ വേണ്ട എന്നാണ് അന്ന് രേണു സുധി പറഞ്ഞത്. 

Advertisment

Also Read: ബിഗ് ബോസിൽ നിന്നും അപ്പാനി ശരത്ത് പുറത്തേക്ക്: Bigg Boss Malayalam Season 7

എന്നാൽ, ബിഗ് ബോസ് തനിക്ക് മടുത്തെന്നും തന്നെ വീട്ടിൽ പോകാൻ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ കൂടി ബിഗ് ബോസിനോട് രേണു സുധി ആവശ്യപ്പെട്ടിരുന്നു. 

Also Read: അനുമോൾ നാണമുണ്ടോ, തോന്ന്യാസം പറഞ്ഞിട്ട് അറിയില്ലെന്നു പറയുന്നോ? കട്ട കലിപ്പിൽ മോഹൻലാൽ: Bigg Boss Malayalam Season 7

Advertisment

കഴിഞ്ഞ ദിവസം, "ബിഗ് ബോസ് എന്നെ വാതിലിലൂടെ പുറത്തേക്ക് വിടൂ. എന്നെ വീട്ടിൽ വിടുമോ? എനിക്ക് വീട്ടിൽ പോകണം. എന്റെ മൈൻഡ് ഓക്കെയല്ല . എനിക്കെന്റെ കുഞ്ഞിനെ കാണണം. ബി​ഗ് ബോസ് ആ പ്രധാന വാതിൽ തുറന്ന് തരുവോ? ബി​ഗ് ബോസ് പ്ലീസ്. എനിക്ക് വീട്ടിൽ പോകണം. എനിക്ക് എന്റെ പിള്ളേരെ കാണണം. മനസിന് പറ്റുന്നില്ല ബി​ഗ് ബോസ്. മനസ് എന്റെ കൈവിട്ട് പോകുന്നു," എന്നൊക്കെയാണ് രേണു സുധി പറഞ്ഞത്.

Also Read:  'ഇന്ത്യക്കാരെ ഡേറ്റ് ചെയ്യാൻ പേടിയായി'; ആദ്യ പ്രണയത്തിലെ ദുരനുഭവം പറഞ്ഞ് ജിസേൽ; Bigg Boss Malayalam Season 7

ഒടുവിൽ,  രേണുവിന്റെ ആ ആവശ്യം ബിഗ് ബോസ് അംഗീകരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രേണു സുധി ബിഗ് ബോസിൽ നിന്നും വാക്കൗട്ട് നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Also Read: ബിഗ് ബോസ് വീട്ടിൽ വെളുത്തുള്ളി തരില്ല, ഇഞ്ചി തരില്ല, ആകെ തരുന്നത് പരിപ്പ് മാത്രം: സരിക, Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: