/indian-express-malayalam/media/media_files/2025/09/06/bigg-boss-malayalam-season-7-appani-sarath-evicted-2025-09-06-17-00-13.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. വീണ്ടും ഒരു എവിക്ഷൻ പ്രക്രിയയിലേക്ക് കടക്കുകയാണ് ഷോ. ഈ ആഴ്ച ആരാവും ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുക എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
Also Read: കിരീടം ടാസ്ക് തൂക്കി നൂറ; 'നന്മമരം' കളിച്ചില്ല; അഭിക്ക് നൽകാതെ സൂപ്പർ പവർ ബിന്നിക്ക്; Bigg Boss Malayalam Season 7
നടൻ അപ്പാനി ശരത്താണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുന്ന മത്സരാർത്ഥി എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ വിലയിരുത്തുന്നത്. ആ വിലയിരുത്തൽ തെറ്റിയില്ലെന്നും അപ്പാനി ബിഗ് ബോസ് വീട് വിട്ടിറങ്ങിയെന്നുമാണ് ചെന്നൈയിൽ നിന്നും വരുന്ന റിപ്പോർട്ട്. ബിഗ് ബോസ് വീട്ടിലെ പ്രധാന ഗ്രൂപ്പുകളിലൊന്നിലെ തലവൻ ആയിരുന്നു അപ്പാനി. അപ്പാനിയുടെ എവിക്ഷൻ ഫെയർ അല്ലെന്ന അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
Also Read: ബിഗ് ബോസ് വീട്ടിൽ വെളുത്തുള്ളി തരില്ല, ഇഞ്ചി തരില്ല, ആകെ തരുന്നത് പരിപ്പ് മാത്രം: സരിക, Bigg Boss Malayalam Season 7
അങ്കമാലി ഡയറീസില്‍ വില്ലനായെത്തി മലയാള സിനിമാ ലോകത്ത് സുപരിചിതമായ മുഖമായി മാറിയ നടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിൽ അപ്പാനി രവി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പേരിനൊപ്പം അപ്പാനി എന്ന് കൂട്ടിചേർക്കപ്പെടുന്നത്. അപ്പാനി എന്ന പേര് മാറ്റാൻ ഉദ്ദേശമില്ലെന്നും ശരത് വ്യക്തമാക്കിയിരുന്നു.
കേരളം ഏറെ ആഘോഷിച്ച ജിമിക്കി കമ്മൽ പാട്ടിൽ അഭിനയിച്ചതാണ് അപ്പാനി ശരത്തിന്റെ കരിയറിലെ എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്ന്. അങ്കമാലി ഡയറീസിന് ശേഷം ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിലാണ് അപ്പാനി ശരത് അഭിനയിച്ചത്. ഫ്രാന്‍ക്ലിന്‍ എന്ന കഥാപാത്രമായിരുന്നു ഇതിൽ.
ജിജോ ആന്റണി സംവിധാനത്തിൽ വന്ന പോക്കിരി സൈമണ്‍, സന്തോഷ് നായരുടെ സച്ചിന്‍ എന്നീ സിനിമകളിലും അപ്പാനി ശരത് അഭിനയിച്ചു. ഇതിനിടയിൽ തമിഴ് സിനിമയിൽ നിന്നും അപ്പാനി ശരത്തിന് വിളിയെത്തി. വിശാലിന്റെ സണ്ടകോഴി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചാണ് അപ്പാനി ശരത് തമിഴ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
ഓട്ടോ ശങ്കർ എന്ന വെബ് സീരീസ്, അലങ്ങ്, ചെക്ക ചിവന്ത വാനം തുടങ്ങിയ തമിഴ് സിനിമകളിലെ അപ്പാനി ശരത്തിന്‍റെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. നാടക രംഗത്തും ശരത് സജീവമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിലെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തെരുവ് നാടകങ്ങളിലെയും ശരത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അവതരിപ്പിച്ച 'സൈക്ലിസ്റ്റ്' എന്ന നാടകം വലിയ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പല വേദികളിലും ഈ നാടകം അവതരിപ്പിക്കപ്പെട്ടു.
Also Read: അനുമോൾ നാണമുണ്ടോ, തോന്ന്യാസം പറഞ്ഞിട്ട് അറിയില്ലെന്നു പറയുന്നോ? കട്ട കലിപ്പിൽ മോഹൻലാൽ: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.