scorecardresearch

ബിഗ് ബോസ് വീട്ടിൽ വെളുത്തുള്ളി തരില്ല, ഇഞ്ചി തരില്ല, ആകെ തരുന്നത് പരിപ്പ് മാത്രം: സരിക, Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: " പരിപ്പില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിട്ടില്ലെങ്കില്‍ ഗ്യാസ് കയറും. ആകെത്തരുന്നത് ഒരു കിലോ പരിപ്പ്, ഗോതമ്പ്,  അരി, തക്കാളി, ഉരുളക്കിഴങ്ങ്,  സവാള, ഇതുവച്ച്‌ ഒരാഴ്ച കൊണ്ടുപോകണം"

Bigg Boss Malayalam Season 7: " പരിപ്പില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിട്ടില്ലെങ്കില്‍ ഗ്യാസ് കയറും. ആകെത്തരുന്നത് ഒരു കിലോ പരിപ്പ്, ഗോതമ്പ്,  അരി, തക്കാളി, ഉരുളക്കിഴങ്ങ്,  സവാള, ഇതുവച്ച്‌ ഒരാഴ്ച കൊണ്ടുപോകണം"

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalabhavan Sariga

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ നടന്നു കൊണ്ടിരിക്കുകയാണ്. വീടിനകത്ത് മത്സരാർത്ഥികൾ നാല് ആഴ്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. ബിഗ് ബോസിൽ നിന്നും എവിക്റ്റായൊരു മത്സരാർത്ഥിയാണ്  മിമിക്രി താരവും നടിയുമായ കലാഭവൻ സരിഗ.

Advertisment

Also Read: 'എന്നെ പുറത്തുവിടൂ ബിഗ് ബോസ്'; വീണ്ടും കരഞ്ഞ് രേണു സുധി ; Bigg Boss Malayalam Season 7

ബിഗ് ബോസ് വീട്ടിൽ എക്കാലവും മത്സരാർത്ഥികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം ഭക്ഷണകാര്യമാണ്. റേഷൻ അടിസ്ഥാനത്തിലുള്ള ഭക്ഷണം മാത്രമാണ് മത്സരാർത്ഥികൾക്ക് ലഭിക്കുക. ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പങ്കിട്ട് സരിഗ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാറില്ലായിരുന്നു എന്നാണ് സരിഗ പറയുന്നത്.

Also Read: 100 റൗണ്ട് ഓടണം; നെവിന് ഏഴിന്റെ പണി; കട്ട കലിപ്പിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7

Advertisment

"പറഞ്ഞാല്‍ വിശ്വസിക്കില്ല. നിങ്ങള്‍ കാണുന്നതുപോലെയല്ല. ഞങ്ങള്‍ക്ക് വെളുത്തുള്ളി തരില്ല, ഇഞ്ചി തരില്ല. പരിപ്പാണ് തരുന്നത്. പരിപ്പില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിട്ടില്ലെങ്കില്‍ ഗ്യാസ് കയറും. ആകെത്തരുന്നത് ഒരു കിലോ പരിപ്പ്, ഗോതമ്പ്,  അരി, തക്കാളി, ഉരുളക്കിഴങ്ങ്,  സവാള, ഇതുവച്ച്‌ ഒരാഴ്ച കൊണ്ടുപോകണം. കുടുംബിനിയൊക്കെയാണെങ്കിലും ഇരുപത് പേർക്ക് ഇതെങ്ങനെ അളന്നുകൊടുക്കണമെന്ന് ഞങ്ങള്‍ക്കാർക്കും അറിയില്ല. വ്യാഴാഴ്ച ആയപ്പോഴേക്ക് സാധനങ്ങളെല്ലാം തീർന്നു. ലാവിഷായി തിന്നിട്ടല്ല തീർന്നത്. ഞങ്ങള്‍ വെള്ളവും ചായയുമൊക്കെ കുടിച്ചാണ് ജീവിച്ചത്. ഞാൻ കുറച്ചുകൂടി തടിയുണ്ടായിരുന്നു. ഫുഡ് ഭയങ്കര കുറവായിരുന്നു. വെള്ളിയാഴ്ച കഴിക്കാനൊന്നുമില്ല. കുറച്ചുപരിപ്പ് മാത്രമേയുള്ളൂ. ബിഗ് ബോസ് എന്തെങ്കിലും തരുമെന്ന് കരുതി, തന്നില്ല. ഞങ്ങള്‍ക്ക് ടെൻഷൻ കയറി. പലരും കരഞ്ഞിട്ടുണ്ട്. ഇത് കാണുമ്പോൾ  നമുക്കും സങ്കടമാകും. മരുന്ന് കുടിക്കുന്നവരുണ്ട്. ഇന്നത്തെക്കാലത്ത് ഇങ്ങനെ പട്ടിണി കിടക്കുന്നവരുണ്ടെന്ന് തോന്നുന്നില്ല. അവസാനം കുറച്ച്‌ പരിപ്പ് എടുത്ത് വെള്ളം പോലം കാച്ചി, ഉപ്പിട്ട് കുടിച്ചു. ചോറിന് പരിപ്പ് കറി മാത്രമാണെങ്കില്‍ കഴിക്കാത്തവരാണ് ഇത് മാത്രം കഴിക്കുന്നത്," സരിഗയുടെ വാക്കുകളിങ്ങനെ. 

Also Read: അനുമോളെ ശരത്തിൽ നിന്ന് രക്ഷിച്ച് അനീഷ്; മാസ് എന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7

ഭക്ഷണം മാത്രമല്ല, ആവശ്യസാധനങ്ങൾക്ക് പലതിനും ഇത്തവണ ബിഗ് ബോസ് ഹൗസിനകത്ത് നിയന്ത്രണങ്ങളുണ്ടായിരുന്നു. " മുടി കെട്ടാനുള്ള സാധനമില്ല, ചീപ്പ് ഇല്ല, ഫേസ് വാഷ് ഇല്ല. സോപ്പിന്റെ കാര്യം കേട്ടാല്‍ നിങ്ങള്‍ ചിരിക്കും.  നമ്മള്‍ ഹോട്ടലില്‍ താമസിക്കാൻ പോകുമ്പോൾ  ഒരു ചെറിയ കിറ്റ് തരില്ലേ. അതാണ് ഞങ്ങള്‍ക്ക് തരുന്നത്," സരിഗ കൂട്ടിച്ചേർത്തു. 

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: