/indian-express-malayalam/media/media_files/2025/09/03/bigg-boss-malayalam-season-7-nevin-2025-09-03-20-51-59.jpg)
Sreengrab
ഈ ആഴ്ചയിലെ ഹൗസ് ക്യാപ്റ്റൻ നെവിന് കടുത്ത ശിക്ഷ നൽകി ബിഗ് ബോസ്. സ്പൈക്കുട്ടനെ ഹൗസിനുള്ളിലേക്ക് അയച്ചാണ് ബിഗ് ബോസ് ക്യാപ്റ്റന് മുട്ടൻ പണി കൊടുത്തത്. ഗാർഡൻ ഏരിയക്ക് ചുറ്റും 100 വട്ടം ഓടണം. ഓരോ വട്ടം ഓടിയതിന് ശേഷവും ഇനി മുതൽ പകൽ ഉറങ്ങുകയില്ല എന്ന് ബോർഡിൽ പോയി എഴുതുകയും വേണം.
മറ്റ് മത്സരാർഥികളെ പകൽ സമയം ഉറങ്ങുന്നതിൽ നിന്ന് തടയാൻ ക്യാപ്റ്റനായ നെവിന് സാധിക്കാതിരുന്നത് കൊണ്ടാണ് ബിഗ് ബോസ് ശിക്ഷ നൽകിയത്. ഹൗസിനുള്ളിൽ ഒരുപാട് നിയമലംഘനങ്ങളും മോഷണങ്ങളും നടക്കുന്നുണ്ട്. നിങ്ങളുടെ ഉറക്കം കാണാൻ അല്ല പ്രേക്ഷകർ ഇരിക്കുന്നത് എന്നും ബിഗ് ബോസ് പറഞ്ഞു. ഇത് ക്യാപ്റ്റന്റെ പരാജയമാണ് എന്നാണ് ബിഗ് ബോസ് വിലയിരുത്തിയത്.
Also Read: ബിഗ്ഗ് ബോസിൽ പോകാൻ വാങ്ങി കൂട്ടിയത് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ: ആർ ജെ ബിൻസി, Bigg Bossmalayalam Season 7
മാത്രമല്ല, ഇന്ന് അനുമോൾക്കും നെവിനും ബിഗ് ബോസ് പണിഷ്മെന്റ് കൊടുത്തിരുന്നു. ഹൗസിനുള്ളിൽ മിണ്ടരുത് എന്നായിരുന്നു ഈ പണിഷ്മെന്റ്. എന്നാൽ നെവിൻ ഇത് പലവട്ടം ലംഘിച്ചു. ഇതെല്ലാമായതോടെയാണ് സ്പൈക്കുട്ടനെ ഹൗസിനുള്ളിലേക്ക് വിട്ട് നെവിന് മുന്നറിയിപ്പും പിന്നാലെ ശിക്ഷയും നൽകിയത്.
Also Read: ഇവരെ കൊണ്ട് ബിഗ് ബോസിന് മതിയായി; പൊരിഞ്ഞ അടി; പിന്നെ കെട്ടിപിടിച്ച് കരച്ചിലും; Bigg Boss Malayalam Season 7
ബിഗ് ബോസ് നൽകിയ പണിഷ്മെന്റിന് ഇടയിൽ അപ്പാനി ശരത് അനുമോൾക്ക് നേരെ തിരിഞ്ഞിരുന്നു. അനുമോളുടെ പാവ തട്ടിക്കളയുകയും ഹൗസിൽ നിന്ന് പോകുന്നതിന് മുൻപ് അനുമോളെ തകർക്കുമെന്ന് അപ്പാനി ശരത് പറയുകയും ചെയ്തു. ഈ സമയം അനുമോളെ പിന്തുണച്ച് ശരത്തിനെതിരെ സംസാരിച്ച് എത്തിയത് അനീഷ് ആയിരുന്നു. ശരത്തിന്റെ നിലവാരം ആണ് ഈ കാണിക്കുന്നത് എന്നെല്ലാം അനീഷ് പറഞ്ഞതോടെ ശരത് മതിയാക്കി പോയി.
Also Read: ഞാനും സിംഗിൾ അവനും സിംഗിൾ, ഞങ്ങൾ എന്തിനു നുണ പറയണം: സദാചാര വിചാരണയ്ക്ക് എതിരെ ജിസേൽ- Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.