/indian-express-malayalam/media/media_files/2025/09/03/bigg-boss-malayalam-season-7-renu-sudhi-2025-09-03-21-25-30.jpg)
Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് ഹൗസ് വിട്ട് പോകാൻ അനുവദിക്കണം എന്ന് വീണ്ടും ആവശ്യപ്പെട്ട് രേണു സുധി. ഇതിന് മുൻപ് പല വട്ടം രേണു സുധി ഇങ്ങനെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ പുറത്തേക്ക് പോകണോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ വേണ്ട എന്നാണ് രേണു സുധി പറഞ്ഞത്. എന്നാൽ തന്നെ വീട്ടിൽ പോകാൻ അനുവദിക്കണം എന്ന് ബിഗ് ബോസിനോട് ഇപ്പോൾ വീണ്ടും ആവശ്യപ്പെടുകയാണ് രേണു സുധി.
എനിക്ക് ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല. എന്നെ പുറത്ത് വിടു. എന്റെ മക്കളെ എനിക്ക് കാണണം. ആ മുൻവശത്തെ വാതിലിൽ കൂടി എന്നെ തുറന്ന് വിടു എന്നെല്ലാം പറഞ്ഞ് കരയുന്ന രേണുവിനെയാണ് ലൈവിൽ ഇന്ന് പ്രേക്ഷകർ കണ്ടത്. എന്നാൽ ആര്യനും അപ്പാനി ശരത്തുമെല്ലാം രേണുവിന്റെ അടുത്തെത്തി സംസാരിച്ചതിന് ശേഷം രേണു പിന്നെ സന്തോഷത്തോടെയിരിക്കുന്നതാണ് കാണുന്നത്.
Also Read: ബിഗ്ഗ് ബോസിൽ പോകാൻ വാങ്ങി കൂട്ടിയത് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ: ആർ ജെ ബിൻസി, Bigg Boss Malayalam Season 7
നേരത്തെ രേണുവിനെ കൺഫഷൻ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ് സംസാരിച്ചിരുന്നു. ബിഗ് ബോസിനോട് സംസാരിച്ചപ്പോൾ ധൈര്യം കിട്ടി എന്നെല്ലാമാണ് അപ്പോൾ രേണു പറഞ്ഞത്. എന്നാൽ പിന്നാലെ വന്ന ടാസ്കുകളിലും ഹൗസിൽ ഇടപഴകുന്നതിലുമെല്ലാം രേണു സുധി പിൻവലിഞ്ഞ് നിന്നിരുന്നു. വീട്ടിൽ പോകണം എന്ന് വീണ്ടും രേണു ആവശ്യപ്പെടുന്നത് അവർക്ക് ഹൗസിൽ തീരെ പറ്റാത്തതിനാലാണോ അതോ അവരുടെ ഗെയിം സ്ട്രാറ്റജിയാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
Also Read: ഇവരെ കൊണ്ട് ബിഗ് ബോസിന് മതിയായി; പൊരിഞ്ഞ അടി; പിന്നെ കെട്ടിപിടിച്ച് കരച്ചിലും; Bigg Boss Malayalam Season 7
അടുത്ത വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്ന് രേണുവിനോട് ഹൗസിൽ നിന്ന് പുറത്തേക്ക് പോകണോ എന്ന് ചോദിച്ചാൽ രേണു എന്ത് മറുപടി പറയും എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കാരണം അപ്പോഴും രേണു പോകണ്ട എന്നാണ് പറയുന്നത് എങ്കിൽ ഇത് രേണുവിന്റെ ഗെയിം സ്ട്രാറ്റജിയായി കാണേണ്ടി വരും എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
Also Read: ഞാനും സിംഗിൾ അവനും സിംഗിൾ, ഞങ്ങൾ എന്തിനു നുണ പറയണം: സദാചാര വിചാരണയ്ക്ക് എതിരെ ജിസേൽ- Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.