/indian-express-malayalam/media/media_files/2025/10/04/bigg-boss-malayalam-season-7-oneal-sabu-eviction-2025-10-04-17-45-34.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7, ഒമ്പതാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഈ ആഴ്ച ഹൗസിൽ നിന്നും രണ്ടു മത്സരാർത്ഥികൾ എവിക്റ്റ് ആവുമെന്നാണ് റിപ്പോർട്ട്. രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേൽ തക്റാളിനൊപ്പം, അഭിഭാഷകനും ഫുഡ് വ്ളോഗറുമായ ഒനീൽ സാബുവും ബിഗ് ബോസ് വീടിനോട് വിട പറയുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
Also Read: പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ജിസേൽ പുറത്തേക്ക്; Bigg Boss Malayalam 7
ആദ്യനാളുകളിൽ അത്ര സജീവമല്ലായിരുന്നെങ്കിലും ഇപ്പോൾ നല്ല രീതിയിൽ ഗെയിം കളിച്ചു മുന്നോട്ടുപോവുന്ന മത്സരാർത്ഥിയാണ് ഒനീൽ. സാബുമാനെ പോലെ ഒട്ടും ആക്റ്റീവ് അല്ലാത്ത മത്സരാർത്ഥികൾ വീടിനകത്ത് തുടരുമ്പോൾ ഒനീൽ പുറത്തുപോവുന്നത് അൺഫെയർ എവിക്ഷനായി എന്നാണ് പ്രേക്ഷക പ്രതികരണം.
Also Read: ഞാനൊരു പുതപ്പിട്ടാൽ അത് കണ്ടന്റാവും, പ്രത്യേകിച്ചൊന്നും ചെയ്യേണ്ട, ഹോട്ട്നസ്സ് വാരി നടന്നാൽ മതി: ജിസേൽ, Bigg Boss Malayalam 7
ഒനീലും ജിസേലും തന്നെയാണോ ഈ ആഴ്ച എവിക്റ്റ് ആവുന്നത് എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.
ഫോർട്ട് കൊച്ചിയെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ഒരാളാണ് ഒനീൽ സാബു. "എഫ്സി ബോയ്" എന്ന പേരിലാണ് ഒനീൽ സാബുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. ഈ എഫ്സി എന്താണ് എന്നല്ലേ? ഫോർട്ട്കൊച്ചി എന്നത് ചുരുക്കിയെഴുതിയിരിക്കുന്നതാണ് അത്. ഫോർട്ട് കൊച്ചിയുടെ തനത് രുചിയും ആ നാടിന്റെ ചരിത്രവുമാണ് ഒനീൽ തേടി നടക്കുന്നത്. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് പഠനം പൂർത്തിയാക്കി ജോലിയിലേക്ക് തിരിഞ്ഞെങ്കിലും ഫോർട്ട് കൊച്ചിയുടെ രുചിയും സംസ്കാരവും ഒനീലിനെ തിരികെ വിളിച്ചു. വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒനീലിന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉണ്ട്. അഭിഭാഷകനും ഗവേഷകനുമായ ഒനീൽ ബിഗ് ബോസ് വീട്ടിലും തന്റെ പാചക കല കൊണ്ട് സഹമത്സരാർത്ഥികളുടെ ശ്രദ്ധ കവർന്നിരുന്നു.
Also Read: നെവിന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കണം; ഹൗസ് ഇളക്കിമറിച്ച് ഒനീലിന്റെ അമ്മ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.