/indian-express-malayalam/media/media_files/2025/09/15/bigg-boss-malayalam-season-7-mastani-eviction-appani-sarath-2025-09-15-13-17-38.jpg)
Bigg Boss malayalam Season 7: വൈൽഡ് കാർഡായി എത്തിയ മസ്താനി ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. മസ്താനിയുടെ എവിക്ഷൻ മത്സരാർത്ഥികളിൽ ചിലർ ആഘോഷമാക്കി. അതിൽ പ്രധാനി ഡാൻസ് ചെയ്ത് മസ്താനിയുടെ എവിക്ഷൻ ആഘോഷമാക്കിയ ആര്യൻ ആണ്. ആര്യൻ, ആദില, നൂറ, ജിസേൽ, അക്ബർ, റെന ഫാത്തിമ, ഷാനവാസ്, ബിന്നി എന്നിവരെല്ലാം ആ എവിക്ഷനിൽ ഏറെ സന്തോഷം പ്രകടിപ്പിച്ചു.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഇറങ്ങിപോക്ക്: Bigg Boss Malayalam Season 7
കഴിഞ്ഞ ആഴ്ച അപ്പാനി ശരത് എവിക്റ്റ് ആയപ്പോൾ മസ്താനി ആഹ്ളാദപ്രകടനം നടത്തിയിരുന്നു. ശരത്തിനെ ഷോയിൽ നിന്ന് പുറത്താക്കിയതിന് മസ്താനി പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. മസ്താനിയുടെ ആ ആക്റ്റിനു മറുപടി നൽകുകയായിരുന്നു ആര്യനും ജിസേലും അക്ബറും റെനയും ബിന്നിയുമെല്ലാം.
Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Boss Malayalam Season 7
ഹൗസിനുള്ളിൽ വച്ചുണ്ടായ ഒരു വഴക്കിനിടെ ഉപയോഗിക്കാൻ പാടില്ലാത്തൊരു മോശം വാക്ക് അപ്പാനി തന്നെ വിളിച്ചു, അതുകൊണ്ടാണ് അപ്പാനി പുറത്തായപ്പോൾ താൻ ആഹ്ളാദപ്രകടനം നടത്തിയത് എന്നായിരുന്നു മസ്താനിയുടെ ന്യായീകരണം. എന്തായാലും കർമ്മ ഈസ് റിയൽ എന്ന് മസ്താനിയെ ബോധ്യപ്പെടുത്താൻ വേണ്ടിയിട്ടായിരുന്നു ആര്യന്റെയും ടീമിന്റെയും ഈ ആക്റ്റ്. എന്തായാലും, കൊടുത്തത് പലിശ സഹിതം തിരിച്ചു വാങ്ങിയിട്ടാണ് മസ്താനി ബിഗ് ബോസ് വീട് വിട്ടിറങ്ങിയത്.
Also Read: അനീഷിന് 'ഹിന്റ്' കൊടുത്ത് മോഹൻലാൽ; അനീഷിന് മനസിലായി കാണും അല്ലേ? Bigg Boss Malayalam Season 7
മസ്താനിയുടെ എവിക്ഷനു പിന്നാലെ സന്തോഷം പങ്കിട്ട് അപ്പാനി ഷെയർ ചെയ്ത സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മസ്താനിയുടെ എവിക്ഷൻ വിഷ്വൽസ് പങ്കുവച്ച് "എനിക്ക് എന്റെ പിള്ളേരൊണ്ടെടീ," എന്നാണ് അപ്പാനി കുറിച്ചത്.
Also Read: 'നൂറ, സങ്കടപ്പെടരുത്'; ലക്ഷ്മിയെ പൊരിക്കുമ്പോഴും നൂറയുടെ കണ്ണ് നിറയുന്നത് മോഹൻലാൽ ശ്രദ്ധിച്ചു ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.