scorecardresearch

പുറത്തുപോയവർ തിരിച്ചെത്തുന്നു, പക വീട്ടലും ട്രിഗർ ഗെയിമും പ്രതീക്ഷിക്കാം?: Bigg Boss Malayalam 7

Bigg Boss Malayalam Season 7: പഴയ മത്സരാർത്ഥികൾ വീടിനകത്തേക്ക് എത്തുന്നതിനെ സന്തോഷത്തിന്റെ ഒത്തുച്ചേരൽ മാത്രമായി കാണാനാവില്ല. ചില കൊമ്പുകോർക്കലുകൾക്കും ഈ കൂടിച്ചേരൽ വഴിവെച്ചിട്ടുണ്ട്

Bigg Boss Malayalam Season 7: പഴയ മത്സരാർത്ഥികൾ വീടിനകത്തേക്ക് എത്തുന്നതിനെ സന്തോഷത്തിന്റെ ഒത്തുച്ചേരൽ മാത്രമായി കാണാനാവില്ല. ചില കൊമ്പുകോർക്കലുകൾക്കും ഈ കൂടിച്ചേരൽ വഴിവെച്ചിട്ടുണ്ട്

author-image
Television Desk
New Update
Bigg Boss Malayalam 7 Ex contestants entry

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നവംബർ 9നാണ് ഷോയുടെ ഗ്രാൻഡ് ഫിനാലെ. അനീഷ്, ഷാനവാസ്, അനുമോൾ, നെവിൻ, ആദില, നൂറ, അക്ബർ എന്നിവരാണ് ഇപ്പോൾ ഷോയിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും വിജയി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Advertisment

Also Read: അനുമോൾ കബളിപ്പിച്ചതാണോ? മൂന്നാമതൊരാൾ വന്ന് കുത്തിപ്പൊക്കണ്ട; കലിപ്പിച്ച് അനീഷ്; Bigg Boss Malayalam Season 7

അതിനിടയിൽ, ഹൗസിൽ ഇത് റീയൂണിയന്റെ സമയമാണ്. ഈ സീസണിൽ എവിക്റ്റായ മത്സരാർത്ഥികൾ ഓരോരുത്തരായി ഫൈനലിസ്റ്റുകളെ അഭിനന്ദിക്കാനും മോട്ടിവേറ്റ് ചെയ്യാനുമായി വീടിനകത്തേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്. അപ്പാനി ശരത്, സരിഗ, സരിത, ബിൻസി, ശൈത്യ, മുൻഷി രഞ്ജിത്ത് എന്നിവരാണ് ഇതിനകം ഹൗസിൽ എത്തിയ മത്സരാർത്ഥികൾ. എവിക്ട് ആയി പോയത് പോലെ പുലിയുടെ മുഖം മൂടി അണിഞ്ഞ് തന്നെയാണ് അപ്പാനി ശരത് ഹൗസിലേക്ക് റീഎൻട്രി നടത്തിയത്.

Also Read: മുൾച്ചെടിയിൽ ഊഞ്ഞാലാടുന്ന ഷാനവാസ്; ഇക്കയ്ക്ക് വീണ്ടും 'പെങ്ങളൂട്ടിയുടെ' പ്രഹരം; Bigg Boss Malayalam Season 7

Advertisment

പഴയ മത്സരാർത്ഥികൾ വീടിനകത്തേക്ക് എത്തുന്നതിനെ സന്തോഷത്തിന്റെ ഒത്തുച്ചേരൽ മാത്രമായി കാണാനാവില്ല. ചില കൊമ്പുകോർക്കലുകൾക്കും ഈ കൂടിച്ചേരൽ വഴിവെച്ചിട്ടുണ്ട്. അനീഷും മുൻഷി രഞ്ജിത്തുമാണ് തമ്മിൽ കൊമ്പുകോർത്തത്.

Also Read: അനീഷേട്ടനെ വേദനിപ്പിച്ചിട്ട് ആരും ഇവിടെ നിന്ന് പോകണ്ട; നെവിൻ ; Bigg Boss Malayalam Season 7

ബിഗ് ബോസ് മാരേജ് ഡോട്ട് കോം എന്ന് പറഞ്ഞാണ് അനീഷിന് മുൻഷി രഞ്ജിത്ത് വന്ന ഉടനെ കൈ കൊടുത്തത്. അനീഷ് ചിരിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. എന്ത് സ്ട്രാറ്റജിയുടെ ഭാഗം ആയാലും നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് മുൻഷി രഞ്ജിത് വീണ്ടും ഈ വിഷയം വലിച്ചിടുന്നതോടെ അനീഷ് അസ്വസ്ഥനായി.  ഒരു സ്ട്രാറ്റജിയും അല്ല എന്നാണ് അനീഷ് മറുപടി നൽകിയത്. 

Also Read:  അനീഷിന്റെ പ്രണയം വരെ അനു സ്ട്രാറ്റജിയാക്കി: ഷാനവാസ്, Bigg Boss Malayalam 7

അനുമോൾ കബളിപ്പിക്കുകയായിരുന്നോ എന്ന് മുൻഷി രഞ്ജിത്ത് ചോദിച്ചു.  "എനിക്ക് എന്റെ കാര്യം മാത്രമാണ് അറിയുക. ഞാനും അനുമോളും തമ്മിലുള്ള വിഷയം, ആ ചാപ്റ്റർ അവിടെ ക്ലോസ് ആയി. മൂന്നാമത് ഒരു ആൾ വന്നിട്ട് അത് കുത്തിപ്പൊക്കേണ്ട ആവശ്യം ഇല്ല," എന്നായിരുന്നു അനീഷിന്റെ മറുപടി. 

Also Read: വെളുക്കാൻ ഗ്ലൂട്ടാത്തയോൺ, സ്റ്റൈലൻ ഹെയർ എക്സ്റ്റൻഷൻ; അടിമുടി മേക്കോവറിൽ രേണു

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: