/indian-express-malayalam/media/media_files/2025/11/03/bigg-boss-malayalam-season-7-aneesh-and-anumol-issue-2025-11-03-16-44-48.jpeg)
Source: Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുന്നു. സീസണിൽ എവിക്ട് ആയി പോയ മത്സരാർഥികളിൽ പലരും ഹൗസിലേക്ക് റീഎൻട്രി നടത്തുന്ന ആഴ്ചയാണ് ഇത്. ഇതോടെ ചെറിയ വാക് പോരുകളും ഹൗസിൽ ഉയരുന്നുണ്ട്. സീസണിൽ നിന്ന് ആദ്യം എവിക്ട് ആയി പോയത് മുൻഷി രഞ്ജിത്ത് ആയിരുന്നു. മുൻഷി രഞ്ജിത് ഹൗസിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ അനീഷുമായി കൊമ്പുകോർത്തു.
ബിഗ് ബോസ് മാരേജ് ഡോട്ട് കോം എന്ന് പറഞ്ഞാണ് അനീഷിന് മുൻഷി രഞ്ജിത്ത് വന്ന ഉടനെ കൈ കൊടുത്തത്. അനീഷ് ചിരിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. എന്ത് സ്ട്രാറ്റജിയുടെ ഭാഗം ആയാലും നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് മുൻഷി രഞ്ജിത് വീണ്ടും ഈ വിഷയം വലിച്ചിടുന്നതോടെ അനീഷ് അസ്വസ്ഥനായി.
Also Read: അനീഷിന്റെ പ്രണയം വരെ അനു സ്ട്രാറ്റജിയാക്കി: ഷാനവാസ്, Bigg Boss Malayalam 7
ഒരു സ്ട്രാറ്റജിയും അല്ല എന്നാണ് അനീഷ് മറുപടി നൽകിയത്. അനുമോൾ കബളിപ്പിക്കുകയായിരുന്നോ എന്ന് മുൻഷി രഞ്ജിത്ത് ചോദിച്ചു. ഇതിന് അനീഷ് നൽകിയ മറുപടി ഇങ്ങനെ, "എനിക്ക് എന്റെ കാര്യം മാത്രമാണ് അറിയുക. ഞാനും അനുമോളും തമ്മിലുള്ള വിഷയം, ആ ചാപ്റ്റർ അവിടെ ക്ലോസ് ആയി. മൂന്നാമത് ഒരു ആൾ വന്നിട്ട് അത് കുത്തിപ്പൊക്കേണ്ട ആവശ്യം ഇല്ല."
Also Read: എന്റെ ഹൃദയം അവളുടെ അടുത്ത് സേഫ് ആണ്; ചേർത്ത് പിടിച്ച് ആദില; Bigg Boss Malayalam Season 7
സീസണിലെ അവസാന ആഴ്ചയിൽ അനുമോൾ-അനീഷ് വിഷയം ആയിരിക്കും പ്രധാനമായും കണ്ടന്റ് ആവാൻ സാധ്യത. അനീഷ് ഈ വിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നില്ലെങ്കിലും മറ്റ് ഹൗസ്മേറ്റ്സും ഹൗസിൽ നിന്ന് എവിക്ട് ആയി പോയവരും ഈ വിഷയം ചൂടാറി പോകാതെ പിടിച്ച് നിർത്തുന്നു.
അപ്പാനി ശരത്, ശാരിക, സരിഗ കലാഭവൻ, ശൈത്യ ഉൾപ്പെടെയുള്ളവർ ഹൗസിൽ തിരികെ കയറി. എവിക്ട് ആയി പോയത് പോലെ പുലിയുടെ മുഖം മൂടി അണിഞ്ഞ് തന്നെയാണ് അപ്പാനി ശരത് ഹൗസിലേക്ക് റീഎൻട്രി നടത്തിയത്. എവിക്ട് ആയവരിൽ നിന്ന് പുറത്തെ വിവരങ്ങൾ അറിയാൻ മത്സരാർഥികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ പലപ്പോഴും ബിഗ് ബോസ് മുന്നറിയിപ്പ് നൽകി.
Also Read: ഇപ്പോൾ 40 വയസ്, അയ്യേ എന്ന് അനുമോൾ; ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അനീഷ് ഫാൻസ് ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us