/indian-express-malayalam/media/media_files/2025/11/03/bigg-boss-malayalam-season-7-aneesh-anumol-and-nevin-2025-11-03-14-13-01.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാന ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. സീസണിൽ എവിക്ട് ആയി പോയ മത്സരാർഥികൾ ഓരോരുത്തരായി ഹൗസിലേക്ക് തിരികെ കയറി തുടങ്ങി. ഇതിന് ഇടയിൽ അനുമോളും അനീഷും നെവിനും ഒരുമിച്ച് നിൽക്കുമ്പോഴുള്ള സംസാരവും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു.
അനീഷിനേയും അനുവിനേയും ലക്ഷ്യം വെച്ച് അക്ബർ പാട്ട് പാടിയിരുന്നു. കിച്ചണിൽ മൂന്ന് പേരും കൂടി നിൽക്കുമ്പോൾ അനീഷ് വീണ്ടും തന്റെ നയം വ്യക്തമാക്കി. "എനിക്ക് ഇവിടെ ഒരാളോട് ഇഷ്ടം തോന്നി. ഞാൻ അത് തുറന്ന് പറഞ്ഞു. അയാൾക്ക് അത് ആക്സപ്റ്റ് ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് ഞാൻ അത് അവിടെ അവസാനിപ്പിച്ചു," ഇങ്ങനെയായിരുന്നു അനീഷിന്റെ വാക്കുകൾ.
Also Read: അനീഷിന്റെ പ്രണയം വരെ അനു സ്ട്രാറ്റജിയാക്കി: ഷാനവാസ്, Bigg Boss Malayalam 7
അനീഷേട്ടനെ വിഷമിപ്പിച്ചുകൊണ്ട് ആരും അങ്ങനെ പോകണ്ട. അനീഷ് ആർമി കി ജയ് എന്നാണ് തന്റെ തനത് ശൈലയിൽ നെവിൻ കിച്ചണിൽ നിന്ന് വിളിച്ചു പറഞ്ഞത്. സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അനീഷിൽ നിന്ന് അനുമോൾക്ക് നേരെ വന്ന വിവാഹാഭ്യർഥന വോട്ടിങ്ങിൽ എങ്ങനെ പ്രതിഫലിക്കും എന്ന ചോദ്യം ശക്തമാണ്. അനുമോളാണ് ആദ്യം അനീഷിനെ ഇതിലേക്ക് വലിച്ചിട്ടത് എന്നാണ് അനീഷ് ഫാൻസിന്റെ വാദം. അനുമോളുടെ ജീവിതം വെച്ചാണ് അനീഷ് ഗെയിം കളിക്കുന്നത് എന്നാണ് അനുമോൾ ഫാൻസ് ആരോപിക്കുന്നത്.
വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞതിന് പിന്നാലെ ഷാനവാസും അക്ബറും അനീഷിന്റേയും അനുമോളുടേയും വിഷയം സംസാരിക്കുന്നുണ്ട്. "അനീഷുമായി ചേർന്ന് കോംമ്പോ ഉണ്ടാക്കാൻ ശ്രമിച്ചത് അനുമോളാണ്. അനുവിനോടുള്ള ഇഷ്ടം മാന്യമായിട്ട് അനീഷ് പറഞ്ഞപ്പോൾ അനുമോൾ പെട്ടുപോയി. വീക്കെൻഡ് എപ്പിസോഡിൽ അത് വിഷയമാക്കാനാണ് അനുമോൾ ശ്രമിച്ചത്. അനുമോൾക്ക് താത്പര്യമില്ല എന്ന് വ്യക്തമായതോടെ അനീഷ് അത് അവിടെ നിർത്തുകയും ചെയ്തു. എന്നാൽ അനുമോൾ അത് എല്ലാവരോടും പറഞ്ഞ് നടന്ന് അതുവെച്ച് സ്ക്രീൻസ്പേസ് ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്നാണ് ഷാനവാസ് പറഞ്ഞത്.
അനീഷേട്ടൻ അങ്ങനെയൊരു വിഷയത്തിന്റെ പിന്നാലെ പോകുന്ന വ്യക്തിയല്ല എന്നാണ് അക്ബറിന്റെ വാക്കുകൾ. അനുമോളാണ് അത് വെച്ച് കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നും അക്ബർ പറഞ്ഞു. വീക്കെൻഡ് എപ്പിസോഡിൽ ശനിയാഴ്ച അനീഷിന്റെ വിവാഭ്യാർഥനയിൽ അനുമോളുടെ മറുപടി മോഹൻലാൽ ചോദിച്ചിരുന്നു. അനീഷേട്ടൻ നല്ല വ്യക്തിയാണ്. എന്നാൽ വിവാഹം ചെയ്യാൻ താത്പര്യം ഇല്ല എന്നാണ് അനുമോൾ പറഞ്ഞത്.
Also Read: എന്റെ ഹൃദയം അവളുടെ അടുത്ത് സേഫ് ആണ്; ചേർത്ത് പിടിച്ച് ആദില; Bigg Boss Malayalam Season 7
അനുമോളോട് വിവാഹാഭ്യർഥന നടത്തിയത് അനീഷിന്റെ സ്ട്രാറ്റജിയാണ് എന്ന വാദങ്ങളും ശക്തമാണ്. അനുമോൾ അനുകൂലമായി പ്രതികരിച്ചാലും ഇല്ലെങ്കിലും അനീഷിന് അത് കണ്ടന്റാണ് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ വന്നത്. ഇത് പുറത്ത് എങ്ങനെ ബാധിക്കും എന്ന ആശങ്ക അനുമോൾ ഹൗസിനകത്ത് പലരോടും പ്രകടിപ്പിച്ചിരുന്നു.
Also Read: ഇപ്പോൾ 40 വയസ്, അയ്യേ എന്ന് അനുമോൾ; ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അനീഷ് ഫാൻസ് ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us