/indian-express-malayalam/media/media_files/2025/11/03/bigg-boss-malayalam-season-7-shanavas-and-adhila-2025-11-03-15-04-53.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ അവസാന ആഴ്ചയിലെ ആദ്യ ദിവസത്തെ മോണിങ് ടാസ്കിൽ ഷാനവാസിനെതിരെ തിരിഞ്ഞ് ആദില. മുൾച്ചെടിയിൽ ഊഞ്ഞാലാടുന്ന ഷാനവാസ് എന്ന് ടാഗ് ആണ് ഷാനവാസിന് ആദില നൽകിയത്. അനുമോൾ-അനീഷ് വിഷയം ചൂണ്ടിയാണ് ഷാനവാസിനെതിരെ ആദില രൂക്ഷമായി സംസാരിച്ചത്.
അനുമോളുടേയും അനീഷിന്റേയും വിഷയം ഷാനവാസ് തമാശയായാണ് എടുത്തത് എന്നും ഇങ്ങനെ കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്ന് താൻ ഷാനവാസിനോട് പറഞ്ഞതായും മോണിങ് ടാസ്കിൽ ആദില പറഞ്ഞു. അനീഷിനേയും അനുമോളേയും ഇതിന്റെ പേരിൽ കളിയാക്കിക്കൊണ്ടിരുന്നത് ഷാനവാസ് ആണ്. ബിഗ് ബോസ് കഴിഞ്ഞാൽ പുറത്ത് നമുക്കൊരു ലൈഫ് ഉണ്ട്. ആ ലൈഫിനെ ബാധിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും ആദില വ്യക്തമാക്കി.
Also Read: അനീഷിന്റെ പ്രണയം വരെ അനു സ്ട്രാറ്റജിയാക്കി: ഷാനവാസ്, Bigg Boss Malayalam 7
അനുമോൾ അനീഷുമായി കോംമ്പോയ്ക്ക് ശ്രമിക്കുന്ന സമയം ഇരുവരേയും ഷാനവാസ് കളിയാക്കിയിരുന്നു. എന്നാൽ അനുമോളോട് അനീഷ് വിവാഹാഭ്യർഥന നടത്തിയതിന് പിന്നാലെ അനുമോളുടെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങൾ ആണ് അനീഷിന്റെ മനസിൽ ഇങ്ങനെ തോന്നിപ്പിച്ചത് എന്നാണ് ഷാനവാസ് നിലപാടെടുത്തത്. വീക്കെൻഡ് എപ്പിസോഡിലെ ടാസ്കിൽ ഈ വിഷയം ചൂണ്ടി അനുമോളെ ഷാനവാസ് വിമർശിക്കുകയും ചെയ്തു.
Also Read: എന്റെ ഹൃദയം അവളുടെ അടുത്ത് സേഫ് ആണ്; ചേർത്ത് പിടിച്ച് ആദില; Bigg Boss Malayalam Season 7
അനീഷിന്റെ പ്രണയം വരെ അനുമോൾ സ്ട്രാറ്റജിയാക്കിയതായി ഷാനവാസ് ഞായറാഴ്ചത്തെ എപ്പിസോഡിൽ പറഞ്ഞു. മത്സരാർഥികളുടെ ഗുണഗണങ്ങൾ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്ന ടാസ്കിലാണ് പ്രണയാഭ്യർഥനയിൽ പോലും അനുമോൾ ഗെയിം കണ്ടെത്തിയോ എന്ന് സംശയം ഉണ്ടെന്ന് പറഞ്ഞ് വിമർശിച്ചത്.
അനുമോൾ ആണ് ഇത് തുടങ്ങി വെച്ചത് എന്ന വാദങ്ങൾ ശക്തമാണ്. ഹാർട്ട് സിംപൽ കാണിച്ചും ഫ്ലൈയിങ് കിസ് കൊടുത്തും ഉൾപ്പെടെ അനുമോളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം ആണ് അനീഷിന്റെ മനസിൽ ഇങ്ങനെയൊരു ആഗ്രഹം സൃഷ്ടിച്ചത് എന്ന് വാദിക്കുന്നവർ ഉണ്ട്. അനുമോൾ ഈ ചെയ്തതെല്ലാം തമാശയ്ക്കാണ് എന്ന് അറിഞ്ഞിട്ടും അനീഷ് അത് തന്റെ ഗെയിമിന്റെ ഭാഗമായി ഉപയോഗിച്ചു എന്ന പ്രതികരണങ്ങളും വരുന്നുണ്ട്.
Also Read: ഇപ്പോൾ 40 വയസ്, അയ്യേ എന്ന് അനുമോൾ; ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അനീഷ് ഫാൻസ് ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us