Bigg Boss malayalam Season 7, watch Countdown Promo: ബിഗ് ബോസ് മലയാളം സീസൺ ഏഴിന് തിരശ്ശീല ഉയരാൻ ഇനി 2 ദിവസങ്ങൾ മാത്രം ബാക്കി. 2025 ആഗസ്റ്റ് മൂന്നിനാണ് ബിഗ് ബോസ് സീസൺ ഏഴിന്റെ ഗ്രാൻഡ് ലോഞ്ച്. ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികൾ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
Also Read: Bigg Boss: പെങ്ങളൂട്ടി പാസം കൊണ്ടുവന്നാൽ തൂക്കി വെളിയിലിടും; താക്കീതുമായി ലാലേട്ടൻ, വീഡിയോ
കൂടുതൽ ആവേശം പകർന്ന് കൗണ്ട് ഡൗൺ പ്രമോകളും എത്തികൊണ്ടിരിക്കുകയാണ്. പോയ സീസണുകളിലെ എല്ലാം പോരായ്മകൾ നികത്തിയാണ് പുതിയ സീസൺ വരുന്നത് എന്നാണ് പ്രൊമോ നൽകുന്ന സൂചനകൾ.
Also Read: Bigg Boss: ബിഗ് ബോസിൽ മത്സരിക്കാൻ ഇവർ 6 പേരുമുണ്ട്
പോയ സീസണുകളിലെ ചില പ്രവണതകളെയും മത്സരാർത്ഥികളെയുമൊക്കെ ട്രോളി കൊണ്ടാണ് കൗണ്ട് ഡൗൺ പ്രൊമോകൾ വരുന്നത്. ബിഗ് ബോസ് വീട്ടിൽ എത്തി ഒട്ടും ആക്റ്റീവ് ആവാതെ തട്ടിമുട്ടി മുന്നോട്ടുപോവുന്ന മത്സരാർത്ഥികളെ ബിഗ് ബോസ് പ്രേക്ഷകർ വിളിക്കുന്ന പേരാണ് വാഴ എന്നത്.
Also Read: Bigg Boss: ഇത്തവണ ബിഗ് ബോസ് വേറെ ലെവൽ, എത്തുന്നത് അടിമുടി മാറ്റങ്ങളോടെ
'വാഴകളെ വാഴിക്കില്ല,' എന്ന താക്കീത് നൽകിയാണ് പുതിയ പ്രെമോ എത്തുന്നത്. "ഹേയ് ബനാനേ! ഒരു കായ് തരാമോ? ഒന്നല്ല രണ്ടു പഴുത്ത വാഴക്കുലകൾ. വെറുതെ നിന്ന വാഴകളുടെ കൂമ്പ് ഞാനൊടിച്ചു," മോഹൻലാലിന്റെ വാക്കുകളിങ്ങനെ.
Also Read: പ്രാർത്ഥന ചൊല്ലുമ്പോൾ കൈ ഇങ്ങനെ പിടിക്കെടാ; വൈറലായി പേളിയുടെ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.