scorecardresearch

Bigg Boss: പെങ്ങളൂട്ടി പാസം കൊണ്ടുവന്നാൽ തൂക്കി വെളിയിലിടും; താക്കീതുമായി ലാലേട്ടൻ, വീഡിയോ

Bigg Boss Malayalam Season 7 Countdown Promo: മോഹൻലാലിന്റെ താക്കീത് കേട്ടതും പെങ്ങളൂട്ടിയെ താഴെയിട്ട് ഓടുന്ന ചേട്ടൻമാരെയും പ്രമോയിൽ കാണാം, രസകരമായ കൗണ്ട്ഡൗൺ പ്രമോ വൈറലാവുന്നു

Bigg Boss Malayalam Season 7 Countdown Promo: മോഹൻലാലിന്റെ താക്കീത് കേട്ടതും പെങ്ങളൂട്ടിയെ താഴെയിട്ട് ഓടുന്ന ചേട്ടൻമാരെയും പ്രമോയിൽ കാണാം, രസകരമായ കൗണ്ട്ഡൗൺ പ്രമോ വൈറലാവുന്നു

author-image
Television Desk
New Update
Bigg Boss Malayalam 7 4 more to go promo mohanlal

Bigg Boss Malayalam Season 7 Countdown Promo 

Bigg Boss malayalam Season 7, watch Countdown Promo: ബിഗ് ബോസ് മലയാളം സീസൺ ഏഴിന് തിരശ്ശീല ഉയരാൻ ഇനി 3 ദിവസങ്ങൾ മാത്രം ബാക്കി. 2025 ആഗസ്റ്റ് മൂന്നിനാണ് ബിഗ് ബോസ് സീസൺ ഏഴിന്റെ ഗ്രാൻഡ് ലോഞ്ച്. ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികൾ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 

Advertisment

Also Read: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്ത് സൈബർ പൊലീസ്

കൗണ്ട് ഡൗൺ പ്രമോകളെയും ആവേശത്തോടെയാണ് ബിഗ് ബോസ് ആരാധകർ വരവേൽക്കുന്നത്. പോയ സീസണുകളിലെ എല്ലാം പോരായ്മകൾ നികത്തിയാണ് പുതിയ സീസൺ എത്തുന്നത് എന്ന സൂചനകളാണ്  ഈ പ്രമോകൾ തരുന്നത്. ഒപ്പം പോയ സീസണുകളിലെ ചില പ്രവണതകളെ ട്രോളുന്നുമുണ്ട് ഈ കൗണ്ട് ഡൗൺ പ്രമോകൾ.

Also Read: Malayalam OTT Release: ആഗസ്റ്റിൽ ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ

Advertisment

കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രമോയിൽ  പെങ്ങൾ പാസത്തെയാണ് മോഹൻലാൽ ട്രോളുന്നത്. പെങ്ങളൂട്ടി കാർഡും പെങ്ങൾ പാസമൊന്നും വേണ്ടെന്ന് തമാശ രൂപേണ താക്കീത് നൽകുന്ന മോഹൻലാലിനെയാണ് പ്രമോയിൽ കാണാനാവുക.

Also Read: വിഴുപ്പലക്കാൻ താൽപര്യമില്ല, ഇത് താങ്ങാവുന്നതിലും അപ്പുറം, ഞാൻ പിന്മാറുന്നു: തുറന്ന കത്തുമായി ബാബുരാജ്

ഗാർഡൻ ഏരിയയിൽ പെങ്ങളൂട്ടിയെ കൊഞ്ചിക്കുന്ന ചേട്ടന്മാരെ കാണാം. അപ്പോഴാണ് മോഹൻലാലിന്റെ എൻട്രി. "പെങ്ങളൂട്ടി കാർഡ് അല്ലേ? നാലിന്റെയും പാസം ഞാൻ തൂക്കി വെളിയിൽ എറിയും," എന്നാണ് മോഹൻലാലിന്റെ തഗ്ഗ് ഡയലോഗ്.  പെങ്ങളൂട്ടിയെ താഴെയിട്ട് ഓടുന്ന ചേട്ടൻമാരെയും പ്രമോയിൽ കാണാം. സീസൺ ആറിൽ സമാനമായ സാഹചര്യമുണ്ടായിരുന്നു. ഇതിനെയാണ് ഈ പ്രമോ ട്രോളുന്നത്. 

ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. "നമ്മൾക്കിട്ടാണല്ലോ മച്ചമ്പീ," എന്ന അടിക്കുറിപ്പോടെയാണ് ഒരു ട്രോൾ വീഡിയോ പ്രചരിക്കുന്നത്.  

Also Read: Bigg Boss: ബിഗ് ബോസിൽ മത്സരിക്കാൻ ഇവർ 6 പേരുമുണ്ട്

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: