/indian-express-malayalam/media/media_files/2025/07/28/bigg-boss-malayalam-season-7-contestant-prediction-list-confirmed-6-2025-07-28-17-46-10.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിന് തിരശ്ശീല ഉയരാൻ ഇനി 4 ദിവസങ്ങൾ മാത്രം ബാക്കി. 2025 ഓഗസ്റ്റ് 3നാണ് ബിഗ് ബോസ് സീസൺ ഏഴിന്റെ ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക. ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികൾ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
Also Read: ഗ്ലാമറസ് ലുക്കിൽ റാംപിൽ ചുവടുവച്ച് രേണു സുധി; വീഡിയോ
ഇത്തവണ ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്താൻ ഏറെ സാധ്യതയുള്ള 6 പേരെ ഇവിടെ പരിചയപ്പെടാം.
ബിന്നി സെബാസ്റ്റ്യൻ
ഗീത ഗോവിന്ദം സീരിയലിലെ നായികയായ ബിന്നി ഒരു ഡോക്ടർ കൂടിയാണ്, കുടുംബവിളക്ക് താരം നൂബിയുടെ ഭാര്യ കൂടിയാണ് ബിന്നി. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതും ബിന്നിയാണ്.
Also Read: മോഹൻലാലിന്റെ നായികയായി മലയാളത്തിൽ തുടക്കം; ഇന്ന് തെന്നിന്ത്യയുടെ സൂപ്പർതാരം, ആളെ മനസ്സിലായോ?
അനുമോൾ
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടമാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും ശ്രദ്ധ നേടി.
Also Read: 12-ാം വയസ്സിൽ ആദ്യശമ്പളമായി ലഭിച്ചത് ഒരു കോടി; മുഴുവൻ തുകയും ചാരിറ്റിയ്ക്ക് സംഭാവന ചെയ്ത് താരപുത്രി
അപ്പാനി ശരത്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ നടനാണ് അപ്പാനി ശറത്. വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമൺ, സച്ചിൻ, തമിഴ് ചിത്രം സണ്ടകോഴി 2 എന്നിവയാണ് അപ്പാനി ശരതിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.
ജിഷിൻ മോഹൻ
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ജിഷിൻ മോഹൻ. നടി വരദയിൽ നിന്നും വിവാഹമോചനം നേടിയ ജിഷിൻ നടി അമേയ നായരെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്.
ഷാനവാസ് ഷാനു
കുങ്കുമപ്പൂവിലെ രുദ്രൻ, സീതയിലെ ഇന്ദ്രൻ എന്നീ കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ സീരിയൽ താരമാണ് ഷാനവാസ് ഷാനു.
രേണു സുധി
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി അഭിമുഖങ്ങളിലൂടെയും റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഭിശ്രീ, ഫാഷൻ കൊറിയോഗ്രാഫർ നെവിൻ, ആർജെ ബിൻസി, സ്റ്റാന്റപ്പ് കൊമേഡിയൻ ദീപക് മോഹൻ, ഗായകൻ അക്ബർ ഖാൻ ,അവതാരക ശാരിക, ലെസ്ബിയൻ കപ്പിൾസ് ആയ ആദില-നൂറ, അഭിനേത്രിയും അഭിഭാഷകയുമായ ശൈത്യ സന്തോഷ് എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നുണ്ട്.
ഓഗസ്റ്റ് മൂന്നിന് വൈകീട്ട് 7 മണി മുതലാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിക്കുക. ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും ഷോ കാണാനാവും.
Also Read: ഈ മൂന്നു നടിമാരും ബന്ധുക്കളാണെന്ന് നിങ്ങൾക്കറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.