/indian-express-malayalam/media/media_files/2025/07/28/divya-unni-ramya-nambeesan-meera-nandan-cousins-2025-07-28-16-17-45.jpg)
/indian-express-malayalam/media/media_files/2025/07/28/divya-unni-ng-1-2025-07-28-16-19-19.jpg)
ദിവ്യ ഉണ്ണി , രമ്യ നമ്പീശൻ, മീര നന്ദൻ- മലയാളികൾക്കേറെ സുപരിചിതരായ മൂന്നു നടിമാർ. ഇവർ മൂന്നുപേരും ബന്ധുക്കളാണെന്ന് നിങ്ങൾക്കറിയാമോ? അടുത്തിടെ ഒരു അഭിമുഖത്തിൽ നടി ദിവ്യ ഉണ്ണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
/indian-express-malayalam/media/media_files/2025/07/28/divya-unni-ng-2-2025-07-28-16-19-19.jpg)
"രമ്യ നമ്പീശനും, മീരയും എന്റെ കസിൻസ് ആണ്. ഒരാള്‍ അച്ഛന്റെ സൈഡിൽ നിന്നുള്ള കസിൻ, ഒരാൾ അമ്മയുടെ സൈഡിൽ നിന്നുള്ള കസിൻ. അച്ഛന്റെ ബന്ധുവാണ് മീര, രമ്യ അമ്മയുടെ ബന്ധുവും," ദിവ്യ ഉണ്ണി കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/2025/07/28/divya-unni-ng-3-2025-07-28-16-19-19.jpg)
കൂട്ടത്തിൽ ആദ്യം സിനിമയിലെത്തിയത് ദിവ്യ ഉണ്ണിയാണ്. മലയാള സിനിമയിൽ തൊണ്ണൂറുകളിൽ മഞ്ജു വാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. 'നീയെത്ര ധന്യ' എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ദിവ്യയുടെ വരവ്. പിന്നീട് പൂക്കാലം വരവായി (1991), ഒ ഫാബി (1993), സൗഭാഗ്യം (1993) തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ദിവ്യ ഉണ്ണി അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത ‘ഇനിയൊന്നു വിശ്രമിക്കട്ടെ’ എന്ന ഒരു ടെലിവിഷൻ സീരിയലിലും ദിവ്യ പ്രധാന വേഷം ചെയ്തിരുന്നു. വിനയൻ സംവിധാനം ചെയ്ത 'കല്യാണസൗഗന്ധികം' (1996) എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2025/07/28/divya-unni-ng-4-2025-07-28-16-22-04.jpg)
പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി വളര്‍ന്ന ദിവ്യ, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചു. ഏതാണ്ട് 50 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. പ്രണയവർണ്ണങ്ങൾ, വർണ്ണപ്പകിട്ട്, ഒരു മറവത്തൂർ കനവ്, ഫ്രണ്ട്സ്, ഉസ്താദ്,ആയിരം മേനി, ആകാശ ഗംഗ, ഭരതന്റെ അവസാന ചിത്രമായ ‘ചുരം’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പ്രമേദ് പപ്പൻ സംവിധാനം ചെയ്ത ‘മുസാഫിർ’ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ഇപ്പോൾ അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.
/indian-express-malayalam/media/media_files/2025/07/28/ramya-nambeesan-1-2025-07-28-16-19-19.jpg)
ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ച രമ്യ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായും രമ്യ ശ്രദ്ധ നേടിയിരുന്നു.
/indian-express-malayalam/media/media_files/2025/07/28/ramya-nambeesan-ng-2-2025-07-28-16-19-19.jpg)
ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭനയിച്ചു. ആനചന്തം എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ബാച്ച്ലർ പാർട്ടി, ഇവൻ മേഘരൂപൻ, ഹസ്ബൻറ്സ് ഇൻ ഗോവ തുടങ്ങി നിരവധി ചിത്രങ്ങളിൽ രമ്യ അഭിനയിച്ചു. മലയാളത്തിനൊപ്പം തമിഴിലും തിളങ്ങി.
/indian-express-malayalam/media/media_files/2025/07/28/meera-nandan-ng-1-2025-07-28-16-19-19.jpg)
വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മീര നന്ദനെ മലയാളികൾ മറന്നിട്ടില്ല. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര ഇപ്പോൾ.
/indian-express-malayalam/media/media_files/2025/07/28/meera-nandan-ng-2-2025-07-28-16-19-19.jpg)
ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.