/indian-express-malayalam/media/media_files/2025/07/26/nithya-menen-childhood-photo-2025-07-26-13-18-16.jpg)
Throwback Thursday
Throwback Thursda : തെന്നിന്ത്യൻ സിനിമയിൽ സൂപ്പർസ്റ്റാർ പരിവേഷമുള്ള നായികമാരിൽ ഒരാളുടെ കുട്ടിക്കാലചിത്രങ്ങളാണിത്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ ചിത്രങ്ങളിലെല്ലാം ഇതിനകം ഈ നടി അഭിനയിച്ചുകഴിഞ്ഞു. ആരാണ് ചിത്രത്തിലെ ഈ മിടുക്കി കുട്ടി എന്നറിയാമോ?
Also Read: ആളുകൾക്കെന്റെ അഭിനയം മടുത്തു തുടങ്ങുമ്പോൾ ബാഴ്സലോണയിൽ യൂബർ ഓടിക്കാൻ പോവും: ഫഹദ് ഫാസിൽ
എട്ടാം വയസ്സിൽ ബാലതാരമായി കൊണ്ടായിരുന്നു ഈ പെൺകുട്ടിയുടെ സിനിമാ അരങ്ങേറ്റം. 'ദ മങ്കി ഹു ന്യൂ റ്റൂ മച്ച്' എന്ന ഇംഗ്ലീഷ് ചിത്രത്തിൽ താബുവിന്റെ സഹോദരിയുടെ വേഷമായിരുന്നു അവതരിപ്പിച്ചത്. പിന്നീട് 2006ൽ കന്നട സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ അരങ്ങേറ്റചിത്രം 'ആകാശഗോപുരം' ആയിരുന്നു.
ഇതിനകം തന്നെ ആളെ മനസ്സിലായി കാണുമല്ലേ? മറ്റാരുമല്ല, തെന്നിന്ത്യൻ സിനിമയുടെ പ്രതിഭാസമ്പന്നയായ നായിക നിത്യ മേനന്റെ കുട്ടിക്കാല ചിത്രമാണ് മുകളിൽ നൽകിയത്.
Also Read: നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണത്: ലാൽ ജോസ്
മലയാളത്തിൽ മോഹൻലാലിനൊപ്പം 'ആകാശഗോപുര'ത്തിൽ തുടക്കം കുറിച്ച നിത്യ പിന്നീട് വെള്ളത്തൂവൽ, കേരളകഫേ, ഏഞ്ചൽ ജോൺ, അപൂർവ്വരാഗം, അൻവർ, ഉറുമി, വയലിൻ, മകരമഞ്ഞ്, തത്സമയം ഒരു പെൺകുട്ടി, കർമ്മയോഗി, ബാച്ച്‌ലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, 100 ഡേയ്സ് ഓഫ് ലവ്, പ്രാണ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
മലയാളത്തിൽ സജീവമാകുന്നതിനൊപ്പം തന്നെ തെലുങ്ക്, തമിഴ്, കന്നട സിനിമാമേഖലകളിലും സജീവസാന്നിധ്യമാകാൻ കഴിഞ്ഞു എന്നതാണ് നിത്യയെ വ്യത്യസ്തയാക്കുന്നത്. അക്ഷയ് കുമാർ നായകനായ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും നിത്യ അരങ്ങേറ്റം കുറിച്ചിരുന്നു.
Also Read: ഞാനെപ്പോഴും ആരാധിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ഹീറോ; സന്തോഷം പങ്കിട്ട് അഭിനയ
അഭിനേത്രി എന്നതിനൊപ്പം നല്ലൊരു ഗായിക കൂടിയാണ് നിത്യ. നിരവധി സിനിമകളിലും ആൽബങ്ങളിലും നിത്യ പാടിയിട്ടുണ്ട്. സുഹാസിനിയുടെ നേതൃത്വത്തിൽ മലയാളത്തിലേയും തമിഴിലേയും പ്രിയപ്പെട്ട നായികമാര്‍ ഒന്നിച്ച 'മാർഗഴി തിങ്കൾ' എന്ന മ്യൂസിക്കൽ ആൽബത്തിലും നിത്യ പാടിയിരുന്നു.
വിജയ് സേതുപതിയ്ക്ക് ഒപ്പം അഭിനയിച്ച തലൈവൻ തലൈവിയിലാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ നിത്യ മേനൻ ചിത്രം. വിജയ് സേതുപതിയുടെ കഥാപാത്രമായ ആകാശവീരന്റെ ഭാര്യ പേരരശിയായാണ് നിത്യ ചിത്രത്തിലെത്തുന്നത്.
Also Read: മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാർ, മൂവരും കസിൻസാണ്; ഈ സുന്ദരിമാരെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us