/indian-express-malayalam/media/media_files/2024/11/29/D2QgNWuZOvJnfWhk8bmL.jpg)
മാലാ പാർവതി
കൊച്ചി: നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി പരാതി. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. മാലാ പാര്‍വതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായസംഹിത 78 (2) 79 ഐടി ആക്ട് 66, 66C, 67 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Also Read: അവധിക്കാലം ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാലോ? ചർച്ചകൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി
തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ മാലാ പാര്‍വതി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മോർഫ് ചെയ്താണ് പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിൽ പ്രചരിപ്പിച്ചത്. തന്റെ പേര് ഉള്‍പ്പെടുത്തി ദുരുദ്ദേശ്യത്തോടെ ഒരു ഗ്രൂപ്പുണ്ടാക്കി അതിലെ അംഗങ്ങളുമായി മോർഫ് ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ചുവെന്നാണ് മാലാ പാര്‍വതിയുടെ പരാതി.
Also Read: വേടനെതിരെ ബലാത്സംഗ കേസ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവ ഡോക്ടർ
തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പില്‍ 15,000 ത്തോളം അംഗങ്ങളുണ്ട്. കേസുമായി മുന്നോട്ടുപോകുമെന്നും വിശദമായ മൊഴി പൊലീസിന് നല്‍കിയിട്ടുണ്ടെന്നും മാലാ പാര്‍വതി ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.