scorecardresearch

Kerala Rain: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ വരുന്നു; കണ്ണൂരും കാസർഗോഡും കടലാക്രമണ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

Kerala Weather Updates: കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

Kerala Weather Updates: കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

author-image
WebDesk
New Update
Rain | Weather | Express Photo By Pradip Das, 15th July 2024, Mumbai

Kerala Weather Forecast

Kerala Rain Updates: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 3 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5  mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  

Advertisment

ഉയർന്ന തിരമാല ജാഗ്രത
കണ്ണൂർ-കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (30.07.2025) രാത്രി 11.30 മുതൽ നാളെ (31.07.2025) രാത്രി 08.30 വരെ 2.9  മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

Also Read: സുനാമി; അമേരിക്കയിലെ ഹവായ്, അലാസ്‌ക തീരങ്ങളിൽ കൂറ്റൻ തിരമാലകൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.  ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

Advertisment

Also Read: റഷ്യയിൽ വൻ ഭൂചലനം; ജപ്പാനിലും അമേരിക്കയിലുമടക്കം മുന്നറിയിപ്പ്

മത്സ്യബന്ധനത്തിനു വിലക്ക്
കേരള തീരത്ത്  ഇന്നും നാളെയും (30/07/2025 & 31/07/2025); കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ജൂലൈ 31, ഓഗസ്റ്റ് 3 ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള തീരത്ത്  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്നും ജൂലൈ 31, ഓഗസ്റ്റ് 3 ദിവസങ്ങളിലും കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More:  'വ്യക്തമായ ഉത്തരം വേണം;' കന്യാസ്ത്രീകളുടെ അറസ്റ്റ് ലോക്സഭയിൽ ഉന്നയിച്ച് കെ.സി വേണുഗോപാൽ

kerala rains Heavy Rain Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: