scorecardresearch

Malayali Nuns Arrest: 'വ്യക്തമായ ഉത്തരം വേണം;' കന്യാസ്ത്രീകളുടെ അറസ്റ്റ് ലോക്സഭയിൽ ഉന്നയിച്ച് കെ.സി വേണുഗോപാൽ

വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു

വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു

author-image
WebDesk
New Update
kc at loksabha

ചിത്രം: സ്ക്രീൻഗ്രാബ്

Malayali Nuns Arrest: ഡൽഹി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റു ചെയ്ത സംഭവം ലോക്സഭയിൽ ഉന്നയിച്ച് കെ.സി വേണുഗോപാൽ എംപി. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭയിലെ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

'കഴിഞ്ഞ ക്രിസ്മസിന് പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനത്തു പോയി ക്രിസ്ത്യൻ, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് വലിയ പ്രസംഗം നടത്തി. എന്നാൽ, കഴിഞ്ഞ അഞ്ചു ദിവസമായി, രണ്ടു കന്യാസ്ത്രീകൾ ഒരു കാരണവുമില്ലാതെ ജയിലിൽ കഴിയുകയാണെന്ന്,' കെ.സി വേണുഗോപാൽ പറഞ്ഞു. കാൻസർ രോഗികളെ സഹായിക്കുകയും, പാലിയേറ്റീവ് കെയർ സേവനങ്ങൾ നൽകുകയും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന കന്യാസ്ത്രീകളെയാണ് ബജ്രംഗ് ദളിന്‍റെ ആളുകൾ കൈയ്യേറ്റം ചെയ്യുകയും അവർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതെന്ന് വേണുഗോപാൽ പറഞ്ഞു.

Also Read: കന്യാസ്ത്രീകളുടെ അറസ്റ്റ്; മന്ത്രി ജോർജ് കുര്യനെതിരെ സി.ബി.സി.ഐ: ഇടത് എംപിമാർ റായ്പൂരിൽ

കോൺഗ്രസ് എംപിമാർ കഴിഞ്ഞ ദിവസം കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്ത് നൽകിയെന്നും എന്നാൽ, ബജ്രംഗ് ദളിന്റെ അതേ പതിപ്പ് തന്നെയാണ് മുഖ്യമന്ത്രിയും ആവർത്തിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. ഇത് എങ്ങനെ അനുവദിക്കാൻ കഴിയുമെന്നും സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Advertisment

കേരളത്തിൽ കന്യാസ്ത്രീകൾ പ്രതിഷേധത്തിലേക്ക് കടന്നിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. വ്യക്തമായ ഉത്തരം വേണമെന്നും സർക്കാർ ഇടപെട്ട് രണ്ടു കന്യാസ്ത്രീകളെയും ഉടൻ വിട്ടയക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. കൊടിക്കുന്നിൽ സുരേഷ് എംപിയും വിഷയം ലോക്സഭയിൽ ഉന്നയിച്ചു.

Also Read: കന്യാസ്ത്രീകളുടെ അറസ്റ്റ് സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനം: പിണറായി വിജയൻ

അതേസമയം, മലയാളി കന്യാസ്ത്രീകളെ ഇടതുപക്ഷ പ്രതിനിധി സംഘം സന്ദർശിച്ചു. രാവിലെ ദുർഗ് സെൻട്രൽ ജയിലിൽ എത്തിയാണ് എംപിമാരുൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ കന്യാസ്ത്രീകളെ കണ്ടത്. ബൃന്ദകാരാട്ട്, ആനിരാജാ എംപിമാരായ കെ രാധാകൃഷ്ണൻ, എ എ റഹീം, ജോസ് കെ മാണി, പി പി സുനീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

കഴിഞ്ഞ ദിവസം ജയിലിലെത്തിയ സംഘത്തെ ജയിൽ അധികൃതർ തടഞ്ഞിരുന്നു. സന്ദർശന സമയം കഴിഞ്ഞെന്നുപറഞ്ഞാണ് അധികൃതർ നേതാക്കളെ മടക്കിയയച്ചത്. ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് ഇന്ന് കാണാൻ അനുമതി ലഭിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള കന്യാസ്ത്രീകളെയാണ് ജയിലിലടച്ചിരിക്കുന്നതെന്നും ഇവരെ ഉടൻ മോചിപ്പിക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

Read More: കന്യാസ്ത്രീകളുടെ അറസ്റ്റ്; കോണ്‍ഗ്രസ് പ്രതിനിധിസംഘം ഛത്തിസ്ഗഡിൽ

Loksabha Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: