scorecardresearch

പ്രാർത്ഥന ചൊല്ലുമ്പോൾ കൈ ഇങ്ങനെ പിടിക്കെടാ; വൈറലായി പേളിയുടെ വീഡിയോ

Pearle Maaney| പ്രാർത്ഥനയ്ക്കിടെ വേദിയിൽ തന്റെ അരികിലായി നിൽക്കുന്ന പയ്യനോട് കൈകൂപ്പി നിൽക്കാൻ പേളി ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ കാണാനാവുക

Pearle Maaney| പ്രാർത്ഥനയ്ക്കിടെ വേദിയിൽ തന്റെ അരികിലായി നിൽക്കുന്ന പയ്യനോട് കൈകൂപ്പി നിൽക്കാൻ പേളി ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ കാണാനാവുക

author-image
Entertainment Desk
New Update
Pearle Maaney at Edathala college

Pearle Maaney

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ഇന്ന് വ്ളോഗർ എന്ന രീതിയിലും ഏറെ സജീവമാണ് പേളി.  

Advertisment

Also Read: ബിക്കിനിയിൽ സുന്ദരിയാവാൻ ഡയറ്റ്; കുടിക്കാൻ സാട്ടു ചാസ്; 8 മണിക്ക് ഉറക്കം; ഞെട്ടിച്ച് കിയാര

പേളിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എടത്തല അൽ അമീൻ കോളേജിൽ ഒരു പരിപാടിയ്ക്ക് വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു പേളി. പ്രാർത്ഥനയ്ക്കിടെ വേദിയിൽ തന്റെ അരികിൽ നിൽക്കുന്ന പയ്യനോട് കൈകൂപ്പി നിൽക്കാൻ പേളി ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ കാണാനാവുക. രണ്ടുപേരുടെയും രസകരമായ കമ്യൂണിക്കേഷൻ ആളുകളുടെ ശ്രദ്ധ കവരും. 

Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തുന്ന 6 ചിത്രങ്ങൾ

Advertisment

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

"നമുക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത രണ്ട് ടീമ്സേ കേരളത്തിലുള്ളൂ, ഒന്ന് പേളി, മറ്റേത് റിമി ടോമി," 

" ചെക്കൻ: ഏത് നേരത്താവോ സ്റ്റേജിൽ കേറാൻ തോന്നിയത്?"

"സ്കൂളിൽ പോലും പ്രയറിന് പോയിട്ടില്ല പിന്നെയാ ഇത്..." ഇങ്ങനെ പോവുന്നു കമന്റുകൾ. 

Also Read: ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ എന്ന് വർഷ; എന്തുകൊണ്ട് പിടിക്കുന്നില്ലെന്നാ ഞാൻ ആലോചിക്കുന്നതെന്ന് ലാലേട്ടൻ, വീഡിയോ
 
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.  നില,  നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.  ഇളയ മകൾ നിതാരയുടെ ജന്മശേഷം വീണ്ടു തന്റെ യൂട്യൂബ് ചാനലും അഭിമുഖങ്ങളുമൊക്കയായി സജീവമാണ് പേളി.

Also Read: വൃത്തികെട്ട ആരോപണങ്ങളിൽ ഞാൻ തളരില്ല; പിന്നിൽ അസൂയാലുക്കൾ: വിജയ് സേതുപതി

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: