scorecardresearch

വൃത്തികെട്ട ആരോപണങ്ങളിൽ ഞാൻ തളരില്ല; പിന്നിൽ അസൂയാലുക്കൾ: വിജയ് സേതുപതി

Vijay Sethupathy on allegations: എനിക്ക് എന്നെ അറിയാം. ഇതുപോലെയുള്ള വൃത്തികെട്ട ആരോപണങ്ങൾക്ക് എന്നെ അസ്വസ്ഥപ്പെടുത്താൻ സാധിക്കില്ല," വിജയ് സേതുപതി പറഞ്ഞു

Vijay Sethupathy on allegations: എനിക്ക് എന്നെ അറിയാം. ഇതുപോലെയുള്ള വൃത്തികെട്ട ആരോപണങ്ങൾക്ക് എന്നെ അസ്വസ്ഥപ്പെടുത്താൻ സാധിക്കില്ല," വിജയ് സേതുപതി പറഞ്ഞു

author-image
Entertainment Desk
New Update
Vijay Sethupathi on Casting Couch Allegations

Vijay Sethupathi refuted the sexual harassment allegations made against him: (Source: Vijay Sethupathi/Instagram)

തനിക്കെതിരെ ഉയർന്ന ലൈഗിക പീഡന ആരോപണത്തിൽ ഒടുവിൽ പ്രതികരിച്ച് നടൻ വിജയ് സേതുപതി. പ്രശസ്തി ലഭിക്കാൻ വേണ്ടിയാണ് ഇതുപോലൊരു 'വൃത്തികെട്ട' ആരോപണംആ സ്ത്രീ ഉന്നയിക്കുന്നത് എന്നും സൈബർ ക്രൈം സെല്ലിൽ ഇത് സംബന്ധിച്ച പരാതി നൽകിയതായും വിജയ് സേതുപതി ഡെക്കാൻ ക്രോണിക്കിളിനോട് പറഞ്ഞു. 

Advertisment

"തലൈവൻ തലൈവി എന്ന പുതിയ സിനിമയുടെ റിലീസിന് മുൻപായി തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഈ ആരോപണം. എന്റെ വളർച്ചയിലുള്ള അസൂയയും ഇതിന് പിന്നിലുണ്ട്. എന്നെ അൽപ്പമെങ്കിലും അറിയുന്നവരെല്ലാം ഈ ആരോപണം കേട്ട് ചിരിക്കും. എനിക്ക് എന്നെ അറിയാം. ഇതുപോലെയുള്ള വൃത്തികെട്ട ആരോപണങ്ങൾക്ക് എന്നെ അസ്വസ്ഥപ്പെടുത്താൻ സാധിക്കില്ല," വിജയ് സേതുപതി പറഞ്ഞു. 

Also Read: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്ത് സൈബർ പൊലീസ്

"ഇങ്ങനെയൊരു ആരോപണം ഉയർന്നത് എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും അസ്വസ്ഥപ്പെടുത്തി. ഞാൻ അവരോട് പറയുന്നത് ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല എന്നാണ്. ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ആ സ്ത്രി ഇതുപോലൊരു ആരോപണം ഉന്നയിക്കുന്നത്. അൽപ്പ നേരത്തെ പ്രശസ്തി ഇതിലൂടെ അവർക്ക് ലഭിക്കും. അത് അവർ ആസ്വദിക്കട്ടെ."

Advertisment

Also Read: വിഴുപ്പലക്കാൻ താൽപര്യമില്ല, ഇത് താങ്ങാവുന്നതിലും അപ്പുറം, ഞാൻ പിന്മാറുന്നു: തുറന്ന കത്തുമായി ബാബുരാജ്

"ഞങ്ങൾ സൈബർക്രൈം സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ഇതുപോലെ ഒരുപാട് പ്രതിസന്ധികൾ ഞാൻ ഇതിന് മുൻപും നേരിട്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം ഞാൻ ഉയർത്തെഴുന്നേറ്റിട്ടും ഉണ്ട്. ഏഴ് വർഷത്തോളമായി പല വിധത്തിലുള്ള അപവാദപ്രചാരണങ്ങൾ നേരിടുന്നു. എന്നാൽ ഇതുവരെ എന്നെ ഇതൊന്നും ബാധിച്ചിട്ടില്ല. ഒരിക്കലും ബാധിക്കുകയും ഇല്ല," വിജയ് സേതുപതി പറഞ്ഞു. 

"എന്റെ പുതിയ സിനിമ തലൈവൻ തലൈവിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിലൂടെ സിനിമയെ പരാജയപ്പെടുത്താം എന്നാണ് അവർ ചിന്തിച്ചത്. എന്നാൽ അവർ ചിന്തിച്ചത് പോലെ സംഭവിച്ചില്ല. ഈ കാലത്ത് ആർക്കും ആർക്കെതിരേയും എന്തും പറയാം. സമൂഹമാധ്യമങ്ങളിൽ ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ എന്തും ആർക്കെതിരേയും എഴുതാം. അതിന്റെയൊന്നും അനന്തരഫലങ്ങളെ കുറിച്ചോർത്ത് അവർക്ക് ഭയമില്ല," വിജയ് സേതുപതി ഡെക്കാൻ ക്രോണിക്കിളിനോട് പറഞ്ഞു.

Also Read: പ്ലസ് ടു മാത്രമുള്ള രേണു എയർ ഇന്ത്യയിൽ സ്റ്റാഫായതെങ്ങനെ?; രേണുവിനെ ചുറ്റിപ്പറ്റി വീണ്ടും വിവാദം

എക്സിലൂടെയാണ് ഒരു യുവതി വിജയ് സേതുപതിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. "വിജയ് സേതുപതി 'കാരവാഫേവറിനായി' രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇത് ഒറ്റപ്പെട്ട കഥയല്ല. എന്നാൽ മാധ്യമങ്ങൾ ഇത്തരം മനുഷ്യരെ പുണ്യാളന്മാരായാണ് കാണുന്നത്. ഡ്രഗ്-സെക്സ് ഇടപാടുകൾ എന്നത് യാഥാർഥ്യമാണ്. തമാശയല്ല അത്. കോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവും കാസ്റ്റിങ് കൗച്ച് സംസ്കാരവും തമാശയല്ല. എനിക്കറിയാവുന്ന ഒരു പെൺകുട്ടി, മാധ്യമങ്ങൾക്ക് പരിചിതയായ ആ പെൺകുട്ടി കോളിവുഡിലെ ഈ മയക്കുമരുന്ന് സെക്സ് റാക്കറ്റിൽ പെട്ടുപോയി. വിഷാദരോഗത്തിലേക്ക് വീണുപോയ അവൾ ഇപ്പോൾ റീഹാബ് സെന്ററിൽ ആണ്, " വിജയ് സേതുപതിക്കെതിരെ യുവതി എക്സിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.

Read More: സഞ്ജയ് കപൂറിന്റെ 30,000 കോടിയിൽ വിഹിതം ആവശ്യപ്പെട്ട് കരിഷ്മയും രംഗത്ത്; സ്വത്ത് തർക്കം മുറുകുന്നു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: