/indian-express-malayalam/media/media_files/2025/07/31/new-ott-release-super-zindagi-3bhk-2025-07-31-18-46-35.jpg)
New OTT Releases
New OTT Release: ഇന്ന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ആറു ചിത്രങ്ങൾ കൂടി റിലീസിനെത്തി. രണ്ട് മലയാളം ചിത്രങ്ങളും ഒരു ഹിന്ദി ചിത്രവും ഒരു തമിഴ് ചിത്രവും രണ്ട് തെലുങ്ക് ചിത്രങ്ങളുമാണ് ഇക്കൂട്ടത്തിലുള്ളത്.
Surabhila Sundara Swapnam OTT: സുരഭില സുന്ദര സ്വപ്നം
ടോണി മാത്യു രചനയും സംവിധാനവും നിർവ്വഹിച്ച 'സുരഭില സുന്ദര സ്വപ്നം' സൺനെക്സ്റ്റിൽ കാണാം. പോൾ വി വർഗീസും രാജലക്ഷ്മി രാജനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം ഒരു സാധാരണക്കാരൻ തന്റെ ഐഡന്റിറ്റി ഉറപ്പിക്കാൻ നടത്തുന്ന യാത്രയെ കുറിച്ചാണ് പറയുന്നത്.
Also Read: malayalam OTT Release: ആഗസ്റ്റിൽ ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ
Chakravyuham OTT: ചക്രവ്യൂഹം
ചക്രവ്യൂഹത്തിന്റെ തമിഴ് പതിപ്പ് ആഹാ തമിഴിൽ സ്ട്രീമിംഗ് ആരംഭിച്ചു. ചേത്കുരി മധുസൂദനൻ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ അജയ്, ജ്ഞാനേശ്വരി കന്ദ്രേഗുല എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
വീട്ടമ്മയും ബിസിനസുകാരിയുമായ സിരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ആരെന്ന് അന്വേഷിക്കുന്ന സിഐ സത്യനാരായണനിലൂടെയാണ് കഥ മുന്നേറുന്നത്.
3BHK OTT: 3ബിഎച്ച്കെ
ശ്രീ ഗണേഷ് സംവിധാനം ചെയ്ത 3BHK ഒടിടിയിൽ എത്തി. സിദ്ധാർത്ഥും ശരത്കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം, സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ പിന്തുടരുന്ന ഒരു മധ്യവർഗ കുടുംബത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട യാത്രയുടെ കഥയാണ് പറയുന്നത്. ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ. ആചാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ആമസോൺ പ്രൈം വീഡിയോയിൽ 3BHK സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്പോവൂല: 'തട്ടത്തിൻ മറയത്തിലെ' കുഞ്ഞു വിനോദ് ഇവിടെയുണ്ട്
Super Zindagi OTT: സൂപ്പർ സിന്ദഗി
ധ്യാൻ ശ്രീനിവാസൻ, മുകേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ 'സൂപ്പർ സിന്ദഗി'. വിന്റേഷ് സംവിധാനം ചെയ്ത ചിത്രം, 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ജീവിതത്തിൽ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഒരു ചെറുപ്പക്കാരനും അവൻ്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ഒരുകൂട്ടം പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. ജോണി ആന്റണി, സുരേഷ് കൃഷ്ണ, പാർവതി നായർ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
Thammudu OTT: തമ്മുഡു
ശ്രീറാം വേണു സംവിധാനം ചെയ്ത് നിതിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ആക്ഷൻ ഡ്രാമ ചിത്രമാണ് ‘തമ്മുഡു’. ചിത്രത്തിൽ നിതിൻ ഒരു അമ്പെയ്ത്തുകാരന്റെ വേഷമാണ് ചെയ്യുന്നത്. നിതിനൊപ്പം ലയ, സപ്തമി ഗൗഡ, സൗരഭ് സച്ദേവ്, സ്വസിക, ഹരി തേജ, ശ്രീകാന്ത് അയ്യങ്കാർ, ടെമ്പർ വംശി, ചമ്മക് ചന്ദ്ര, വർഷ ബൊല്ലമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Housefull 5 OTT: ഹൗസ്ഫുൾ 5
തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ഹൗസ്ഫുൾ 5 ഒടിടിയിലെത്തി. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിങ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല; വേദിയിൽ കണ്ണുനിറഞ്ഞ് അനുശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.