Latest News

‘തട്ടത്തിൻ മറയത്തിലെ’ കുഞ്ഞു വിനോദ് ഇവിടെയുണ്ട്; പുതിയ ചിത്രങ്ങൾ

ഒറ്റക്കാഴ്ചയിൽ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു ഈ ചെറുപ്പക്കാരൻ

Thattathin Marayathu, Thattathin Marayathu child artist, master Jayasurya, Thattathin Marayathu child artist latest photos, തട്ടത്തിൻ മറയത്ത്

ഏറെ ജനപ്രീതി നേടിയ മലയാളചിത്രങ്ങളിൽ ഒന്നാണ് വിനീത് ശ്രീനിവാസൻ- നിവിൻ പോളി കൂട്ടുക്കെട്ടിൽ പിറന്ന ‘തട്ടത്തിൻ മറയത്ത്’. തലശ്ശേരിയുടെ പശ്ചാത്തലത്തിൽ, രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച ‘തട്ടത്തിൻ മറയത്ത്’ ബോക്സ് ഓഫീസിലും പണംവാരിയ ചിത്രമാണ്. നിവിൻ പോളി എന്ന നടന്റെ താരമൂല്യം ഉയർത്തുന്നതിലും ഈ ചിത്രം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.

Read more: അന്ന് മോഹൻലാലിനേക്കാൾ പ്രതിഫലം കൈപ്പറ്റിയ നായിക

ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഓരോ അഭിനേതാക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ, ചിത്രത്തിൽ നിവിൻ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ജയസൂര്യയായിരുന്നു നിവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആ ബാലതാരം. ചിത്രത്തിലെ ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്പോവൂല, പടച്ചോനെ എനിക്കിവിളെ കെട്ടിച്ചുതരണേ എന്നൊക്കെയുള്ള മാസ്റ്റർ ജയസൂര്യയുടെ ഡയലോഗുകൾ ഏറെ ഹിറ്റായിരുന്നു. ഒമ്പതുവർഷങ്ങൾക്കൊണ്ട് ഒറ്റക്കാഴ്ചയിൽ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു ഈ ചെറുപ്പക്കാരൻ.

കലൂർ കത്രിക്കടവ് സ്വദേശിയാണ് ജയസൂര്യ. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പഠിക്കുകയാണ് ജയസൂര്യ ഇപ്പോൾ. നാടകത്തിൽ ഏറെ താൽപ്പര്യമുള്ള ജയസൂര്യ തിയേറ്റർ പഠനത്തൊപ്പം ഇംഗ്ലീഷ് സൈക്കോളജിയും പഠിക്കുന്നുണ്ട്.

ലോകധർമിയിൽ നാടകം പഠിക്കുന്നതിനിടയിലാണ് തട്ടത്തിൻ മറയത്തിലേക്ക് ജയസൂര്യ എത്തിച്ചേരുന്നത്. ബൈസൈക്കിൾ തീവ്സ്, നേരം, പത്തേമാരി തുടങ്ങിയ സിനിമകളും പത്തിരുപതോളം പരസ്യങ്ങളിലും ജയസൂര്യ അഭിനയിച്ചിട്ടുണ്ട്.

Read more: ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നവർ; ആരെന്ന് മനസ്സിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thattathin marayathu child artist jayasurya latest photos

Next Story
മോഹൻലാലിനൊപ്പമുളള ചിത്രങ്ങൾ പങ്കിട്ട് അനുശ്രീanusree, mohanlal, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com