/indian-express-malayalam/media/media_files/2025/07/31/anusree-emotional-video-fi-2025-07-31-11-45-09.jpg)
അനുശ്രീ വേദിയിൽ
ആലപ്പുഴയിലെ ഒരു ടെക്സ്റ്റൈൽസ് ഷോപ്പിൻ്റെ ഉദ്ഘാടന വേദിയിലെത്തിയ അനുശ്രീ കരയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലാകെ പ്രചരിക്കുന്നത്. ഷോപ്പിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ വിജയിയെ തിരഞ്ഞെടുത്തത് അനുശ്രീ ആയിരുന്നു.
Also Read: മോഹൻലാലിന്റെ നായികയായി മലയാളത്തിൽ തുടക്കം; ഇന്ന് തെന്നിന്ത്യയുടെ സൂപ്പർതാരം, ആളെ മനസ്സിലായോ?
10,000 രൂപ സമ്മാനം ലഭിച്ച കൂപ്പൺ നമ്പർ അനൗൺസ് ചെയ്തപ്പോൾ തൻ്റെ നമ്പറായിരിക്കും എന്ന് തെറ്റിദ്ധരിച്ച് ഒരു വയോധികൻ വേദിയിലെത്തിയതും വീഡിയോയിൽ കാണാം. എന്നാൽ അദ്ദേഹത്തിനല്ല സമ്മാനം എന്ന് അവതാരക പറഞ്ഞതോടെ വയോധികൻ നിരാശനായി വേദി വിടുകയാണുണ്ടായത്. ഇത് കണ്ട് കണ്ണുനിറഞ്ഞ അനുശ്രീയുടെ വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.
Also Read: ദിവ്യ ഉണ്ണിയും മീര നന്ദനും രമ്യ നമ്പീശനും ബന്ധുക്കളാണെന്ന് നിങ്ങൾക്കറിയാമോ?
ഈ സമയം വേദിയിൽ ഫുട്ബോൾ ഇതിഹാസമായ ഐഎം വിജയനും ഉണ്ടായിരുന്നു.
എന്നാൽ പരിപാടി കഴിഞ്ഞതും അദ്ദേഹത്തെ തിരികെ വിളിച്ച് സമ്മാനത്തുകയായ പതിനായിരം രൂപ എല്ലാവരുടെയും മുമ്പിൽ വച്ച് നൽകിയാണ് അനുശ്രീ യാത്രയാക്കിയത്.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അനുശ്രീയെ പ്രശംസിച്ചുകൊണ്ടുള്ള കമൻ്റുകളാണ് ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"നല്ല മനസ്സുള്ളവർക്കേ ഇതൊക്കെ സാധിക്കൂ...," "ചെറുതായാലും വലുതായാലും കൊടുക്കാനുള്ള ആ മനസ്" തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്.
Read More: അന്ന് ആൾക്കൂട്ടത്തിലൊരുവൾ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയവൾ; ഇന്ന് 5 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us